സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കകെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്‌ലിക്ക് 21-ആം സെഞ്ച്വറി. 148 പന്തിലായിരുന്നു സെഞ്ച്വറി നേട്ടം.31റൺസ് എടുത്തു അശ്വിൻ മികച്ച പിന്തുണ നൽകി. ഉച്ചഭക്ഷണ സമയത്തു പിരിയുമ്പോൾ ഇന്ത്യ വെറും 48 റൺസിന് ദക്ഷിണാഫ്രിക്കയെക്കാൾ പിറകിലാണ്. കോഹ്‌ലിയുടെ മികച്ച ബാറ്റിങ്ങോടുകൂടി (141*) ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. ടീമുകളുടെ രണ്ടാമത്തെ ഇന്നിങ്‌സ് ആയിരിക്കും ഇനി മത്സരത്തിന്റെ ഗതി നിർണയിക്കുക.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
കേരള ബ്ല്സറെര്സ് മിന്നലായി.
മുംബൈ. മധുരപ്രതികാരമായി മുംബൈയിലെ കേരള ബ്ലാസ്റെര്സിന്റെ വിജയം. 24 അം മിനിറ്റില്‍ ഇയാന്‍ ഹും നേടിയ ഗോള്‍ മഞ്ഞപ്പടയെ വിജയത്തിലെത്തിക്കാന്‍ പര്യാപ്തമായിരുന്നു. കൊച്ചിയില്‍ വെച്ചു സമനില പിടിച്ച മുംബൈക്ക് ഒന്നാംതരം തിരിച്ചടി ആണ് അവരുടെ തന്നെ ഹോം ഗ്രൗണ്ടില്‍ വെച്ചു തന്നെ കേരളത്തിന്റെ ടീം ഗോള്‍ വല ഭേദിച്ച് നല്‍കിയത്.
സെക്കണ്ട് ഹാഫില്‍ മുംബൈ ഗോള്‍ മടക്കാന്‍ ആകുന്ന പയറ്റിയെങ്കിലും കേരളത്തിന്റെ ചുണക്കുട്ടികള്‍ തീര്‍ത്ത മതിലിനു മുന്‍പില്‍ ഫലമുണ്ടായില്ല.
മുംബൈക്കായി എമാനയുടെ ഗോള്‍ വല ചലിപ്പിച്ജെങ്കിലും നിര്‍ഭാഗ്യവും അവരുടെ കൂടെ ആയിരുന്നു. റഫറി ഓഫ് സൈഡ് വിസില്‍ മുഴക്കി കേരളത്തിന്റെ വിജയകൊടിക്ക് അരങ്ങോരുക്കി.
----------------------------------------------------------------------------------------------
തകർപ്പൻ തുടക്കം
മാർഗട്ടിയുടെയും മാവിയുടെയും മികച്ച ബൗളിംഗ് പ്രകടനത്തിൽ കരുത്തരായ ഓസ്ട്രേലിയക്കെതിരെ u-19 ലോകകപ്പിൽ ഇന്ത്യക്കു 100 റൺസിന്റെ മികച്ച വിജയതുടക്കം. ഇരുവരും 3മൂന്നു വീതം വിക്കറ്റുകൾ നേടി. നേരത്തെ ഓപ്പണേഴ്സിന്റെ ഉജ്വല അർദ്ധ സെഞ്ചുറികളുടെ പിൻബലത്തിൽ ഇന്ത്യ 328 റൺസ് നേടിയിരുന്നു. ഒന്നാം വിക്കറ്റിൽ 180 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്. സ്കോർ ഇന്ത്യ 328-7(50) ഓസ്ട്രേലിയ 228-10(42.5)
അണ്ടര്‍-19 ലോകകപ്പിൽ ടീം ഇന്ത്യക്കു മികച്ച തുടക്കം
സോജന്‍ മാത്യു
മൌണ്ട് മോങ്ഗ്നുയി: ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യക്കു കൂറ്റൻ സ്കോർ. നിശ്ചിത 50ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 328 റൺസെടുത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കു സ്വപ്ന തുല്യമായ തുടക്കമാണ് കിട്ടിയത്. ഇരുവരും ചേർന്ന് 180 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണറുമാരായ ഷ്വ 94ഉം മൻജോത് 86ഉം റൺസ് നേടി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്ട്രേലിയ 30 ഓവറിൽ മൂന്നു വിക്കറ്റിന് 145 റൺസ് നേടിയിട്ടുണ്ട്.
===========================================================================
കുട്ടിപ്പട്ടാളം നാളെയിറങ്ങുന്നു
ന്യൂസീലാന്‍ഡ്. വിരാട് കോഹ്‌ലിയും യുവരാജ് സിങ്ങും ധവാനും പയറ്റി തെളിഞ്ഞ u-19 ലോകകപ്പിൽ ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടും. ന്യൂസിലാൻഡിൽ നടക്കുന്ന ലോകകപ്പിൽ മൂന്നു വീതം ലോകകപ്പുകൾ ജയിച്ച ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ടൂർണമെന്റിൽ സാധ്യത കൂടുതലുള്ള ടീമുകൾ. ഇന്ന് നടന്ന മത്സരങ്ങളിൽ ആതിഥേയരായ ന്യൂസിലാൻഡ് വെസ്റ്റ് ഇൻഡീസിനെയും ബംഗ്ലാദേശ് നമീബിയയെയും അഫ്ഗാനിസ്ഥാൻ പാകിസ്താനെയും സിംബാവെ പാപ്പാന്യൂഗിനിയയെയും തോൽപ്പിച്ചു.
...............................................................................................................................
ആദ്യം കൈവിട്ടു പിന്നെ പിടിച്ചു
സെഞ്ചുറിയന്‍. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിവസത്തെ കളി അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എടുത്തു.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഓപ്പണറുമാരുടേത്. ആദ്യ സെഷനിലെ മുൻതൂക്കം നിലനിർത്താൻ ഇന്ത്യൻ ബൗളർമാർ സമ്മതിച്ചില്ല. രണ്ടു റൺ ഔട്ട് കൂടി ആയപ്പോൾ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കി. ഇന്ത്യൻ നിരയിൽ മൂന്നു വിക്കറ്റുമായി അശ്വിൻ തിളങ്ങി. ദക്ഷിണാഫ്രിക്കൻ നിരയിൽ 94 റൺസുമായിഓപ്പണർ മർക്രമും 82 റൺസുമായി അംലയും തിളങ്ങി.
ക്രൈസ്റ്റ്ചര്‍ച്ച്(ന്യൂസീലാന്‍ഡ്)- ഇന്ത്യന്‍ സമയം ഞാറാഴ്ച പുലര്‍ച്ച മുതല്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്- ഇന്ത്യ അസ്ട്രലിയ മത്സരം ആരംഭിക്കും. പതിനാറു രാജ്യങ്ങള്‍ മല്‍സരിക്കുന്ന ലോകകപ്പിന്റെ ആദ്യദിനം നാലു മത്സരങ്ങളുണ്ട്. ഇന്നുമുതല്‍ ഇരുപത്തിരണ്ടു ദിവസം നീളുന്ന പോരാട്ടത്തില്‍ മാറ്റുരക്കാന്‍ ടീമുകള്‍ പോരാട്ടവീര്യത്തോടെ തയ്യാറായിക്കഴിഞ്ഞു.
-------------------------------------------------------------------------------------------
സെഞ്ചുറിയന്‍(സൗത്ത് ആഫ്രിക്ക). കോഹ്‌ലിക്ക് നാളെ രണ്ടാം അഗ്നിപരീക്ഷ.
ഒന്നാം ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട കൊഹ്‌ലിയും കൂട്ടരും സെഞ്ചുറിയനിൽ സമാനമായ പിച്ചിൽ കരുത്തരായ സൗത്ത് ആഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്നു. പരമ്പര സൗത്ത് ആഫ്രിക്കൻ ബൗളറുമാരും ഇന്ത്യൻ ബാറ്റ്സ്മാൻമാരും എന്ന് വിലയിരുത്തപ്പെട്ടെങ്കിലും ആദ്യ ടെസ്‌റ്റിൽ ഇന്ത്യൻ ബാറ്റസ്മാൻമാർ പൂർണമായും പരാജയപ്പെടുകയാണുണ്ടായത്. വിദേശത്തു ശോഭിക്കുന്ന രഹാനയെയും കെ എൽ രാഹുലിനെയും കളിപ്പിക്കാതിരുന്നതിനു കൊഹ്‌ലി ഇതിനോടകം നല്ല വിമർശനം ഏറ്റുവാങ്ങിയിരുന്നു. അപാര ഫോമിലായായിരുന്ന ധവാനെയും രോഹിത്തിനെയും ഒഴിക്കാക്കി ഇവരെ ഉൾക്കൊള്ളിക്കാൻ ടീം മാനേജ്‌മന്റ് തയാറാകുമോന്നു കണ്ടറിയാം. സ്പിന്നറുമാർക്ക് യാതൊരു സഹായവും ലഭിക്കാത്ത സൗത്ത് ആഫ്രിക്കൻ പിച്ചിൽ അശ്വിനെ ഒഴിവാക്കിയുള്ള ടീമിനും സാധ്യതയുണ്ട്.
**********************************************************************************************************************
**********************************************************************************************************************
മുഷ്‌താഖ് അലി ടി20 ടൂർണമെന്റിൽ അവസാനം കേരളത്തിന് ജയം
വിശാഖപട്ടണം: തുടർച്ചയായ തോൽവികൾക്കൊടുവിൽ കേരളത്തിന് മുഷ്‌താഖ് അലി ടി20യിൽ ജയം. ഗോവക്കെതിരെ 4 ഓവർ ബാക്കി നിൽക്കെ 9 വിക്കറ്റിനായിരുന്നു വിജയം. മൂന്നു തോൽവിയുമായി ടൂർണമെന്റിൽ തീർത്തും നിറം മങ്ങിയ കേരള ക്യാമ്പിന് ആശ്വാസം പകരുന്നതാണു ഈ വിജയം. ഗോവ ഉയർത്തിയ 138 റൺസ് സഞ്ജുവിന്റേയും (65*)അരുൺ കാർത്തിക്കി(37*) ന്റെയും വിഷ്ണു വിനോദി (34)ന്റെയും തകർപ്പൻ പ്രകടനത്തിൽ ആണ് കേരളം മറികടന്നത്.
************************************************************************************************************************








No comments:
Post a Comment