Business




ന്യൂഡല്‍ഹി. സത്യസന്ധതക്ക് വില കല്‍പ്പിച്ചു കേന്ദ്രം. വ്യക്തിയുടെ സത്യസന്ധത വിലമതിച്ചു കൂടുതല്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കും. വായ്പയെടുത്ത് തിരിച്ചടക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ചു കൊണ്ട് പൊതുമേഖല ബാങ്ക് കളില്‍ നിന്നും അനായാസം വായ്പ ലഭ്യമാക്കുമെന്ന് സാമ്പത്തിക കാര്യസെക്രെട്ടറി രാജീവ്‌കുമാര്‍ പറഞ്ഞു. വായ്പ എടുത്തു തിരിച്ചു അടക്കാത്തവരെ പ്രത്യേകം നിരീക്ഷിക്കും. 250 കോടി രൂപയ്ക്കു മുകളില്‍ വായ്പ എടുത്തവരുടെ വായ്പ തിരിച്ചു അടച്ജില്ലെങ്കില്‍ പ്രത്യേകം അറിയിക്കണം എന്നും കര്‍ശന നിര്‍ദേശം നല്‍കികഴിഞ്ഞു. ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള കിട്ടാകടം പെരുകി വരുന്നതു മൂലം സൂഷ്മമായി പരിശോദിച്ചു ലോണ്‍ ലഭ്യമാക്കാന്‍ ആണ് നിര്‍ദേശം. ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കും. അപേക്ഷകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ തീരുമാനുതീരുമാനം ഉണ്ടാകും. ഇതിനായി www.udyamimitra.com  വഴി അപേക്ഷ സ്വീകരിക്കാനുള്ള സംവിധാനം ഉണ്ടാക്കും. 
////////////////////////////////////////////////////////////////////////////////////////////////////////////////////////////////





മുംബൈ.  ക്രിപറ്റോ കറന്‍സികളായ ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള വിര്‍ചുവല്‍ മണിയില്‍ ഇടപാട് നടത്തിയ അക്ക്വാണ്ട്കള്‍ക്ക് എതിരെ നടപടികള്‍ ആരംഭിച്ചു കൊണ്ട് എസ്ബിഎ, എസ് ബാങ്ക്, ഐസിഐസി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് അക്കുണ്ട്കള്‍ മരവിപ്പിച്ചു തുടങ്ങി. നിലവില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ മണി ആയ ക്രിപറ്റോ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ നിയമമില്ല. നിയതമായ രൂപവും, അകൃതിയുമില്ലാത്ത ക്രിപറ്റോ കറന്‍സികള്‍ പല പേരിലുമുണ്ട്. ബാങ്ക് ചാര്‍ജുകളോ മറ്റും ഇല്ലതെ അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും പേര് വിവരങ്ങള്‍ കണ്ടു പിടിക്കാന്‍ സാധിക്കുകയുമില്ല.








ന്യൂഡല്‍ഹി. ആധുനീക വിര്‍ച്ചുല്‍ കറന്‍സിയായ ബിറ്റ്കോയിന്‍ തുടങ്ങിയ ക്രിപ്ടോകറന്‍സിയില്‍ ഇന്‍വെസ്റ്റ്‌ ചെയ്തവര്‍ക്ക് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ടെമെന്റ് നോട്ടീസ് അയച്ചു തുടങ്ങി. 17 മാസത്തിനിടെ ക്രിപ്ടോകറന്‍സിയില്‍ 3.5 മില്ല്യന്‍ യുഎസ് ഡോളര്‍ നിക്ഷേപം കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്തയില്‍ നിന്ന് ക്രിപ്ടോകറന്‍സിയില്‍ ഇന്‍വെസ്റ്റ്‌ ചെയ്യുന്നത് നിയമ വിധേയമല്ല ഇന്നു ഇന്‍കം ടാക്സ് ഡിപ്പാര്‍റ്റ്മെന്റ് ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മാസം കുറഞ്ഞത്‌ 20000 പേര് എങ്കിലും ക്രിപ്ടോകറന്‍സിയില്‍ മുതല്‍ മുടക്കാന്‍ ഇന്‍ഡേയില്‍ നിന്നും തയ്യാറാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.










സീയുള്‍. ആപ്പിള്‍ ഫോണുകളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നതിനെതിരെ ഒരു കൂട്ടം ഉപഫോക്താക്കള്‍ ആപ്പിളിനും സിഇഓ ടിം കൂകിനും എതിരെ കേസ് കൊടുത്തു. ഫോണുകളുടെ ഉപയോഗകാലാവധി കുറച്ചതുമായി ബന്ധപ്പെട്ടു യുറോപ്പില്‍ ആരോപണം നേരിട്ട്കൊണ്ടിരിക്കുകയാണ്. നിലവാരം കുറഞ്ഞ ബാറ്ററി മൂലം ഫോണുകളുടെ മികവ് കുറയുകയും പുതിയ ഫോണുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരകുകുകയും ചെയ്യുന്നു എന്ന കേസ് ആപ്പിളിനെതിരെ അമേരിക്കയില്‍ നടക്കുകയാണ്.
സൗത്ത് കൊറിയയിലെ സിറ്റിസെന്‍ യുണിറ്റഡ എന്ന സങ്കടനയാണ് ഉപഫോക്തക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കേസ് നടത്തുന്നത്. 




പാസ്പോര്‍ട്ട്‌ പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  ഒരുങ്ങുന്നു







ന്യൂഡല്‍ഹി. വിദേശകാര്യ മന്ത്രാലയത്തിന്റെയും, വനിത ശിശു ക്ഷേമ മന്ത്രാലയത്തിന്റെയും ശിപാര്‍ശ പ്രകാരം പാസ്പോര്‍ട്ട്‌ അടിമുടി മാറുന്നു. പുതിയതായി നാസിക്കില്‍ രൂപകല്‍പന ചെയ്തു തയ്യാറാക്കുന്ന പാസ്പോര്‍ട്ടില്‍ മേല്‍വിലാസം, ഭര്‍ത്താവിന്റെയോ, ഭാര്യയുടെയോ , മാതാപിതാക്കളുടെയോ പേരുകള്‍ പ്രിന്റ്‌ ചെയ്യില്ല. സ്വകാര്യവിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ ഉള്‍പെടുത്തേണ്ട എന്നാണ് പുതിയ തീരുമാനം. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയോടുള്ള പാസ്പോര്‍ട്ടും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവര്‍ക്ക് നീല പുറം ചട്ടയോടുള്ള പാസ്പോര്‍ട്ടും നല്‍കും. മേല്‍വിലാസത്തിനുള്ള ആധികാരിക രേഖ ആയി പാസ്പോര്‍ട്ട്‌ ഉപയോഗിക്കാന്‍ സാധിക്കില്ല. പഴയ പാസ്പോര്‍ട്ട്‌ നമ്പര്‍, പഴയ പാസ്പോര്‍ട്ട്‌ ഓഫീസിന്റെ വിവരങ്ങള്‍ എന്നിവ പുതിയ പാസ്പോര്‍ട്ടില്‍ ഉണ്ടാകില്ല. നിലവിലെ പാസ്പോര്‍ട്ട്‌ കാലാവധി കഴിയും വരെ ഉപയോഗിക്കാന്‍ സാധിക്കും. 



അനുഭുതി കൊച്ചുമായി റെയില്‍വേ- വിമാന സൗകര്യങ്ങളോടെ ഇന്ത്യന്‍ റെയില്‍വേ വിപ്ലവത്തിന്

ചെന്നൈ.  വിമാന സൗകര്യങ്ങളോടെ ഇന്ത്യന്‍ റെയില്‍വേ വിപ്ലവത്തിന്. ചെന്നൈ സെന്‍ട്രല്‍- ബംഗ്ലൂര്‍-മൈസൂര്‍ റൂട്ടില്‍ ശധാബ്ദി എക്സ്പ്രസ് ട്രെയിനിലാണ് അനുഭൂതി കൊച്ച് . ആധുനീക രീതിയിലുള്ള ശുചിമുറി, റീഡിംഗ് ലൈറ്റ്, എല്‍ഇഡി ലൈറ്റ്, ജിപിഎസ് സൌകര്യങ്ങള്‍ എനിങ്ങനെ കോച്ച് പരിഷ്കരിച്ചിട്ടുണ്ട്. യാത്ര നിരക്ക്എക്സിക്യൂട്ടീവ് ക്ലാസ്സ്‌ നിരകിനെക്കള്‍ അല്പം കുടുതല്‍ ചാര്‍ജ് കൂടിയട്ടുണ്ട്. ചാര്‍ട്ട് തയാറായ ശേഷം ബാക്കിയുള്ള സീറിനു പത്തു ശതമാനം കിഴിവ് ലഭിക്കും. 

No comments:

Post a Comment

എതിർപ്പുകൾ തിരമാലയായി.. ഓറഞ്ച് പാസ്പോർട്ട് തീരുമാനം പിൻവലിച്ചു

' ന്യൂഡൽഹി.എമിഗ്രേഷൻ  പരിശോധന ആവശ്യമുള്ളവർക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോർട്ട് കൊടുക്കുവാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പിൻവല...