ന്യൂഡല്‍ഹി. വടക്ക്കിഴക്കന്‍ സംസ്ഥനങ്ങളായ ത്രിപുര, മേഖാലയ, നാഗാലാന്‍ഡ് എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പു തീയതി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷനര്‍ എ.കെ. ജ്യോതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും, മേഖാലയ, നാഗാലാന്‍ഡ് എന്നിവടങ്ങളില്‍ 27നും തെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ഇന്നു മുതല്‍ നിലവില്‍ വരും. മാര്‍ച്ച് 3നു മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടു എണ്ണല്‍ നടക്കും. മാര്‍ച്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും കാലാവധി അവസാനിക്കും.
.............................
ന്യൂഡല്‍ഹി. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഭരണ ഘടന പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. പരമോന്നത കോടതിയുടെ തലവനെതിരെ വിശ്വാസരാഹിത്യം പ്രകടിപ്പിച്ചിരിക്കുന്നത് കൊളീജിയത്തിലെ മറ്റു അംഗങ്ങള്‍ ആണെന്നത് പരിഹരികാനാവാത്ത കീറാമുട്ടി ആയിരിക്കുകയാണ്. ഇതുവരെ എങ്ങനെ ഒരു ചരിത്രം കേട്ടു കേള്‍വി പോലും ഇല്ലാത്ത ഇന്ത്യയില്‍ പ്രതിഷേധം പരസ്യമായി പറഞ്ഞതിലൂടെ അസാമാന്യ ധൈര്യം ആണ് ജഡ്ജിമാര്‍ കാണിച്ചത്. പ്രസിഡഡിന് പോലും ഇടപെടാന്‍ സാധിക്കാത്ത ഈ ഘട്ടത്തില്‍ പ്രശ്നപരിഹാരത്തിന് ഭരണ ഘടനയിലും പ്രത്യേക പരാമര്‍ശങ്ങള്‍ ഇല്ല.
മറ്റു ജഡ്ജിമാരും, നേതാക്കളും ചേരി തിരിഞ്ഞു അഭിപ്രായം പറയുവാനും തുടങ്ങിയിരിക്കുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ജഡ്ജിമാരുടെ ആവശ്യം ന്യായമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ബിജെപി നേതൃത്വത്തെ ചോടിപ്പിച്ചിരിക്കുന്നു. പ്രശ്നം രാഷ്ട്രീയവല്കരിക്കരുതെന്നു ബിജെപി ആവശ്യപെടുന്നു. കോണ്‍ഗ്രസിന്റെ ശ്രമം ആ വഴിക്കാണെന്ന് അവര്‍ ആരോപിക്കുന്നു.
അറ്റോര്‍ണി ജനറല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത പരിഹാസ്യവുമാണ്. രാഷ്ട്രപതിക്ക് പോലും പരിമിതികളുള്ള ഈ വിഷയത്തില്‍ എജി യുടെ ഇടപെടല്‍ എങ്ങനെ സാധ്യമാകും എന്നാണ് ഭരണഘടന വിദഗ്ദരുടെ സംശയം. കൂടുതല്‍ പൊട്ടിതെറിയിലേക്ക് കാര്യങ്ങള്‍ ഏത്താതിരിക്കാന്‍ കരുതലോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിക്കുന്നത് എന്നും ശ്രധേയമാണ്. നിയമപാലകരുടെ ഇടയിലുള്ള ഈ വിള്ളല്‍ തീര്‍ന്നു കിട്ടാന്‍ സമയമെടുക്കും.
. . . . .
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുന്നു.
ന്യൂഡല്‍ഹി. സുപ്രീംകൊടതിയിലെ അസാധാരണ സംഭവത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും മാധ്യമങ്ങളെ കാണും. സുപ്രീം കോടതി നടപടികളില്‍ വിശ്വാസരാഹിത്യം പരസ്യമായി പ്രകടിപ്പിച്ചത് കൊളീജിയം അംഗങള്‍ ആണെന്നത് സംഭവത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനോട് കാര്യങ്ങള്‍ അരാഞ്ഞു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അംഗങ്ങളുടെ പരസ്യആരോപണങ്ങളില്‍ ഇടപെടാന്‍ ആര്‍കും സാധിക്കില്ല എന്നതും വസ്തുതയാണ്. വിഷയത്തില്‍ ഇടപെന്ടെണ്ട ചീഫ് ജുസ്ടിസിനു എതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ അതിനു താഴെയുള്ള ആര്‍കും പ്രശ്നപരിഹാരം നിര്‍ദേശിക്കാനും സാധിക്കില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ എമ്പീച്ച്മെന്റിനാണോ കൊളീജിയം അംഗങ്ങള്‍ ശ്രമിക്കുക എന്നും സംശയമുണ്ട്.
---------------------------------------------------------------------------------------------------------------
നാടകീയ രംഗങ്ങള്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി. നാലു സുപ്രീം കോടതി ജഡ്ജിമാര്‍ കോടതി നടപടികള്‍ നിരത്തിവെച്ച് കോടതിക്ക് പുറത്ത്. ചീഫ് ജസ്റ്റീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി സുപ്രീം കോടതിക്ക് പുറത്തു വെച്ച് പത്രസമ്മേളനവും നടത്തി. ജസ്റ്റിസ് ചെലമെശ്വരിന്റെ നേതൃത്വത്തില്‍ ജസ്റിസുമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയി, മദന്‍ ബി. ലോകൂര്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് പരാതി ഉന്നയിച്ചു കൊടുത്ത കത്ത് പരിഗണിക്കാഞ്ഞതിനെ തുടര്‍ന്ന് നേരിട്ട് കണ്ടും ചര്‍ച്ച നടത്തിയിരുന്നു. ആ ശ്രമവും പരാജയപെട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെ കടുത്ത നടപടിക്കു മുതിര്‍ന്നത് എന്ന് വാര്‍ത്ത സമ്മേളനത്തില്‍ ജഡ്ജിമാര്‍ പറഞ്ഞു. സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ എന്ന് ജുസ്ടിസുമാര്‍ ആരോപിച്ചു. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തു വന്നത് വന്‍ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നതിന്റെ സൂചനയാണ്.
സോറബുദ്ദിന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു വിശീദീകരണം ആവശ്യപെട്ട കത്താണ് സുപ്രീംകോടതി ചീഫ്ജുസ്റ്സിനു നല്കിയത് എന്നാണ് അനുമാനം.





No comments:
Post a Comment