Tuesday, 30 January 2018

എതിർപ്പുകൾ തിരമാലയായി.. ഓറഞ്ച് പാസ്പോർട്ട് തീരുമാനം പിൻവലിച്ചു

'
ന്യൂഡൽഹി.എമിഗ്രേഷൻ  പരിശോധന ആവശ്യമുള്ളവർക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോർട്ട് കൊടുക്കുവാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പിൻവലിച്ചു.ഇത് സംബന്ധിച്ച് കേരളത്തിൽ ഫയൽ ചെയ്തിരുന്ന പൊതുതാൽപര്യ ഹർജി 29 ന് പരിഗണിച്ചു കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചിരുന്നു. പാസ്സ്പോര്ട്ടിലെ അവസാന താളിലെ വിലാസവും മാതാപിതാക്കളുടെ പേരും ഒഴിവാക്കാനും വനിതശിശു ക്ഷേമ മന്ത്രാലയം ശിപാര്‍ശ  ചെയ്തിരുന്നു. മേല്‍വിലാസ രേഖയായി പാസ്പോര്‍ട്ട്‌ ഉപയോഗിക്കാനുള്ള സാധ്യത ഇതോടെ ഒഴിവാകുമായിരുന്നു. ആ തീരുമാനവും പിന്‍വലിച്ചു. പ്രവാസികളുടെ കടുത്ത പ്രതിഷേധത്തിന്റെ ഫലമാണ്‌ തീരുമാനം പിന്‍വലിക്കുനതിനു കാരണമായത് എന്നാണ് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്.

ഓട്ടോ എക്ഷ്പൊ


Monday, 29 January 2018

ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റ്റ് പോസ്റ്റ്‌മാന്‍-പോസ്റ്റ്‌ വുമന്‍ ഡ്രസ്സ്‌ പരിഷ്കരിച്ചു

അടിമുടി മാറ്റം ഡ്രെസ്സില്‍. ഇന്ത്യാ പോസ്റ്റ്‌ ഉയരാന്‍



ന്യൂഡല്‍ഹി.  ഇന്ത്യന്‍ പോസ്റല്‍ ഡിപാര്‍ട്ട്‌മെന്റ് പോസ്റ്റ്‌മാന്‍, പോസ്റ്റ്‌ വുമന്‍ ഡ്രസ്സ്‌ പരിഷ്കരിച്ചു. പുതിയ ഡ്രസ്സ്‌ ഖാദി തുണി ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. 90000 വരുന്ന പോസ്റല്‍ ജീവനക്കാര്‍ ഇനി മുതല്‍ പുതിയ ഡിസൈനില്‍ ഉള്ള വസ്ത്രങ്ങള്‍ അണിഞ്ഞു ജോലി ചെയ്യും. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി മനോജ്‌ സിന്‍ഹ ആണ് പുതിയ യുണിഫോം പുറത്തിറക്കിയത്. യുനിഫോമിനായി 1500, 1700 രൂപ വച്ച് യഥാക്രമം പോസ്റ്റ്‌മാന്‍- പോസ്റ്റ്‌ വുമന്‍ അലവന്‍സ് ലഭിക്കും. 

Saturday, 27 January 2018

കാബുള്‍ സ്ഫോടനം- മരണം 95


കാബുള്‍-(അഫ്ഗാനിസ്ഥാന്‍). ആംബുലന്‍സ് നിറയെ സ്ഫോടക വസ്തുക്കളുമായി കുത്തിനിറച്ചെത്തിയ ആംബുലന്‍സ് പൊട്ടിത്തെറിച്ചു 95 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുമായി അതിദയനീയ ദ്രശ്യം ആണ് സ്ഫോടന സ്ഥലത്ത്.  ആക്രമണത്തിന്റെ ഉത്തവാദിത്വം താലിബാന്‍ ഏറ്റെടുത്തു. യുറോപ്യന്‍ യുനിയന്‍ അടക്കം നിരവധി പ്രധാന ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. നിരന്തരം ഭീഷണികള്‍ ഉള്ളത്കാരണം എല്ലാ വാഹനങ്ങളും കര്‍ശന സുരക്ഷ പരിശോദന നടത്തി ആണ് കടത്തി വിടാറള്ളത്‌ . ആംബുലന്‍സ് മാത്രം പരിശോദന നടത്താറില്ല. ഈ പഴുത് മുതലെടുത്താണ് ആക്രമണം നടത്തിയത്. അടുത്ത കാലത്ത് ആഡംബര ഹോട്ടലില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരിന്നു. 

തേന്‍ കെണി വിവാദം അവസാനിക്കുന്നു-ശശീന്ദ്രന്‍ മന്ത്രിയാകും


തിരുവന്തപുരം. തേന്‍ കെണി കേസില്‍ പെട്ട് മന്ത്രി സ്ഥാനം പോയ  എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായി മന്ത്രിയാകാന്‍ തയ്യാറാകുന്നു. ഫോണില്‍ ശല്യം ചെയ്തത് മന്ത്രിയാണെന്ന് ഉറപ്പില്ല എന്ന മാധ്യമപ്രവര്‍ത്തകയുടെ മൊഴിമാറ്റത്തെ തുടര്‍ന്ന്  ചീഫ് ജുഡിഷ്യല്‍ മജിസ്ട്രട്ട് കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനക്കിയത്. കേസ് തീര്‍ന്നതോടെ മന്ത്രിയാകാന്‍ തടസമില്ലന്നാണ് എന്‍സിപി യും കരുതുന്നത്. കേസ് വിധി അറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. മന്ത്രി ആകുന്നതിനു തടസമില്ല എന്ന നിലപാടാണ്‌ സിപിഐ യും സ്വീകരിച്ചിരിക്കുന്നത്. 

Friday, 26 January 2018

കുടുംബങ്ങളുടെ ചെയിന്‍ കുടിയേറ്റം നിര്‍ത്തും- ട്രമ്പ്‌



ദാവോസ്. കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്താന്‍ അമേരിക്ക. കുടുംബം അമേരിക്കയിലേക്ക് കുടിയേറുന്ന ചെയിന്‍ സിസ്ടത്തില്‍ മാറ്റം വരുത്തുമെന്ന് യുഎസ് പ്രസിഡന്റ്‌ ഡോനാല്‍ട് ട്രമ്പ്‌ ദാവോസിലെ വേള്‍ഡ് ഇകോണോമിക്സ് ഫോറത്തില്‍. ചെയിന്‍ കുടിയേറ്റത്തിനു പകരം ഗുണമേന്മയുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്ന സിസ്റ്റം കൊണ്ട് വരും. കുടിയേറ്റ മേഖല കുറെ നാളായി സ്ഥബിച്ചു  നില്‍ക്കുകയാണ്.  എല്ലാ രാജ്യത്തെയും ഭരണാധികാരികള്‍ അവരുടെ രാജ്യത്തിന്‍റെ നന്മക്കായി ശ്രമിക്കുന്നത് പോലെ ആണ് താനും അമേരിക്കക്ക് വേണ്ടി ജോലി ചെയ്യുന്നത്. അമേരിക്ക പുരോഗമിക്കിന്നതിലൂടെ ലോകത്തിനു ഗുണമുണ്ടാകും  ട്രമ്പ്‌ പറഞ്ഞു. സ്വതന്ത്ര നിക്ഷേപങ്ങള്‍ക്കായി അമേരിക്ക വാതില്‍ തുറന്നു ഇട്ടിരിക്കുകയാണ്. വ്യവസായം നടത്താന്‍ ഏറ്റവും പറ്റിയ സമയമാണ് ഇതു. കൊറിയന്‍ മേഖലയെ ആണവവിരുദ്ധ മേഖലആക്കുകയാണ് തന്റെ ലക്ഷ്യം ട്രമ്പ്‌ പറഞ്ഞു. 

ലോണ്‍ സത്യസന്ധര്‍ക്ക് ഇനി എളുപ്പം ലഭ്യമാകും




ന്യൂഡല്‍ഹി. സത്യസന്ധതക്ക് വില കല്‍പ്പിച്ചു കേന്ദ്രം. വ്യക്തിയുടെ സത്യസന്ധത വിലമതിച്ചു കൂടുതല്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കും. വായ്പയെടുത്ത് തിരിച്ചടക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ചു കൊണ്ട് പൊതുമേഖല ബാങ്ക് കളില്‍ നിന്നും അനായാസം വായ്പ ലഭ്യമാക്കുമെന്ന് സാമ്പത്തിക കാര്യസെക്രെട്ടറി രാജീവ്‌കുമാര്‍ പറഞ്ഞു. വായ്പ എടുത്തു തിരിച്ചു അടക്കാത്തവരെ പ്രത്യേകം നിരീക്ഷിക്കും. 250 കോടി രൂപയ്ക്കു മുകളില്‍ വായ്പ എടുത്തവരുടെ വായ്പ തിരിച്ചു അടച്ജില്ലെങ്കില്‍ പ്രത്യേകം അറിയിക്കണം എന്നും കര്‍ശന നിര്‍ദേശം നല്‍കികഴിഞ്ഞു. ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള കിട്ടാകടം പെരുകി വരുന്നതു മൂലം സൂഷ്മമായി പരിശോദിച്ചു ലോണ്‍ ലഭ്യമാക്കാന്‍ ആണ് നിര്‍ദേശം. ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കും. അപേക്ഷകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ തീരുമാനുതീരുമാനം ഉണ്ടാകും. ഇതിനായി www.udyamimitra.com  വഴി അപേക്ഷ സ്വീകരിക്കാനുള്ള സംവിധാനം ഉണ്ടാക്കും. 

Wednesday, 24 January 2018

കോടിയേരിയുടെ മകന്റെ കേസ്- ദുര്‍ബലവാദങ്ങളുമായി സിപിഎം



തിരുവന്തപുരം. മകന്‍ ഉള്‍പെട്ട വഞ്ചനകേസില്‍ കോടിയേരിയുടെ നില പരുങ്ങലില്‍. പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കുന്ന വേളയില്‍ ഉയര്‍ന്നു വന്ന ആരോപണം താങ്ങാനാവാതെ സിപിഎം ഉലയുന്നു. മകന്‍ ഉള്‍പെട്ട കേസ് താമസിയാതെ തന്നെ പരിഹരിച്ചു കൊള്ളം ഇന്നു കോടിയേരി സമ്മതിച്ചത് തന്നെ ഇതിനു തെളിവാണ്. മകന്റെ പേരില്‍ നിലവില്‍ കേസ് ഇല്ലെന്നു പറയുമ്പോഴും , ആരോപിക്കപെടുന്ന കുറ്റം നടന്നിട്ടുണ്ട് ഇന്നു പരോക്ഷമായി കോടിയേരി സമ്മതിച്ചതിന് തെളിവാണ് പാര്‍ടിയോട് നടത്തിയ അപേക്ഷ. മടങ്ങിയ ചെക്കും രേഖകളുമായി കമ്പനി നല്‍കിയ പരാതി പെട്ടന്ന് തള്ളിക്കളയാന്‍ പറ്റില്ല.
പാര്‍ട്ടി നേതാവിനെതിരെ അല്ലല്ലോ, മകനെതിരെആണല്ലോ ആരോപണം എന്നൊക്കെയുള്ള സിപിഎം നേതാക്കളുടെ പ്രതികരണം തന്നെ ദുര്‍ബലമാണ്. പ്രതിപക്ഷ പാര്‍ടികളുടെ ആരോപണങ്ങളെ നേരിടാന്‍ കോടിയേരി ഒറ്റയ്ക്ക് തന്നെ ആണ് നേരിടേണ്ടത്  എന്നും  ആണ് പാര്‍ട്ടി ലൈന്‍. പാര്‍ട്ടിയില്‍ ശക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കാര്യത്തില്‍ ഇതു വരെ പരസ്യമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രേധേയമാണ്. പിണറായി വിജയനുമായി എകെജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചക് ശേഷമാണു മകന്‍ ഉള്‍പെട്ട കേസ് പരിഹരിക്കാം എന്നു  കോടിയേരി പറഞ്ഞത്.  കേസ് 2016 ല്‍ ഒത്തുതീര്ന്നതാണെന്ന് ബിനോയി കോടിയേരി പ്രതികരിച്ചു. ഗൗരവമുള്ള കേസ് ആണെന്ന് പാര്‍ട്ടി ജനറല്‍ സെക്രെട്ടരി സീതാറാം യെച്ചൂരി പറഞ്ഞു.

Tuesday, 23 January 2018

ദുബായിലെ വഞ്ചന- കൊടിയേരിയുടെ മകന്റെ പേര് പുറത്തു വിട്ടു കെ.സുരേന്ദ്രന്‍ ചാനലുകള്‍


തിരുവന്തപുരം. മനോരമയില്‍  എക്ഷ്ക്ലുസിവ് ആയി ഇന്നു പുറത്തു വന്ന സിപിഎം നേതാവിന്റെ മകനുമായി ബന്ധപ്പെട്ട  ദുബായ് വഞ്ചന കേസിലെ പ്രതി കോടിയേരി ബാലക്രിഷ്ണന്റെ മകന്‍ ബിനോയി ആണെന്ന് പത്രസമ്മേളനത്തില്‍ പുറത്തു വിട്ടു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. സുരേന്ദ്രന്റെ പത്ര സമ്മേളനത്തെ തുടര്‍ന്ന് ചാനലുകളില്‍ പേര് പരസ്യമായി വരുകയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ അതിരൂക്ഷമായ പ്രതികരണങ്ങളുമായി രംഗതെത്തി. പാര്‍ട്ടി സെക്രട്ടറി പണി മാത്രമുള്ള കോടിയേരി ബാലകൃഷ്ണന് എത്രയും സ്വത്ത് എങ്ങനെ ഉണ്ടായെന്നു വിശദീകരിരിക്കണം എന്നും അദ്ദേഹത്തിന് പല ബിസിനെസ്സുകളും ഉള്ളതായി ആക്ഷേപം ഉണ്ടെന്നു ബിജെപി നേതാവ് വി. മുരളീധരന്‍ പറഞ്ഞു. കമ്പനി പ്രതിനിധികള്‍ പ്രശ്ന പരിഹാരത്തിന് പിബിയെ സമീപിച്ചിട്ടുണ്ട്. കോടിയേരിയും പിണറായി വിജയനും മൌനം വെടിയണമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. 13 കോടി രൂപയുടെ അഴിമതി ആണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.  ചവറ എംഎല്‍എ വിജയന്‍പിള്ള യുടെ മകന്‍ ശ്രീജിത്തിന്റെ പേരും ആരോപണങ്ങളില്‍ ഉണ്ട് . അതെസമയം പരാതി പാര്‍ട്ടി നേതാവിനെതിരെ അല്ല എന്ന നിലപാടാണ്‌ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ എന്നാണ് പുറത്തു വന്നിരിക്കുന്നത്. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 

കുവൈറ്റില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ആയിരങ്ങള്‍

Image result for kuwait


കുവൈറ്റ്‌സിറ്റി. ഇന്ത്യയുമായുള്ള കരാര്‍ അനുസരിച്ച് പൊതുമാപ്പ് പ്രഖ്യാപിച്ചത് ആയിരങ്ങള്‍ക്ക് തുണയകുമെന്നു പ്രതീക്ഷ. ഫെബ്രുവരി 22 നു ശേഷം കുവൈറ്റില്‍ നിയമവിധേയമല്ലാതെ തുടരുന്നവര്‍ക്കു കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ ഇല്ലാതെ നാട്ടില്‍ പോകാന്‍ സാധിക്കും. അങ്ങനെ പോകുന്നവര്‍ക്ക് വീണ്ടും നിയമപരയി രാജ്യത്തു പ്രവേശിക്കുവാനും സാധിക്കും. ലക്ഷം പേര്‍ അനധികൃതമായി കഴിയുന്ന കുവൈറ്റിലെ നാല്‍പതിനായിരം പേര്‍ എങ്കിലും ഇന്ത്യക്കാര്‍ ആയിരിക്കുമെന്നാണ് കരുതന്നത്. മലയാളികള്‍ ഏറെ പേര്‍ ഈഅവസരം വിനിയോഗിക്കാന്‍ തയ്യാറാകും. 

അലാസ്കയില്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു



വാഷിങ്ങ്ടന്‍. യുഎസിലെ അല്സ്കയിലും, മെക്സികൊയിലും ഉണ്ടായ ഭൂചലനത്തില്‍ ജനങ്ങള്‍ പരിഭ്രമത്തില്‍. ആദ്യം നല്കിയ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. മെക്സികോയില്‍ എപ്പോള്‍ വരെ മരിച്ചവരുടെ എണ്ണം  സ്ടിതീകരിച്ചിട്ടുണ്ട് സെന്‍ട്രല്‍ മെക്സികോയില്‍ 7.1 മഗ്നിട്യൂഡ രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വളരെയധികം നാശങ്ങള്‍ ഉണ്ടായി. അല്സ്കയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിതിരമാലകള്‍ ഒരു മീറ്റര്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
അലാസ്കയില്‍ ഒരു മിനിട്ടോളം ഭൂകമ്പം നീണ്ടു നിന്നു. മുഴുവന്‍ നഗരത്തിലെആളുകളെയും സുനാമി പേടികൊണ്ട് ഒഴിപ്പിക്കാന്‍ ആയിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അടുത്ത പന്ത്രണ്ട് മണിക്കൂര്‍ തീരപ്രദേശത്ത് നിന്നും ആളുകള്‍ ഒഴിഞ്ഞു നില്കണമെന്ന് സാന്‍ ഫ്രാന്‍സിസ്കോയില്‍ അധികാരികള്‍ അറിയിച്ചു. അലാസ്കയെ ഇളക്കി മറിച്ച ഭൂകമ്പം 7.9 മാഗ്നിട്യുദ് രേഖപെടുത്തി. 

Monday, 22 January 2018

ട്രെയിനുകളില്‍ നിരീക്ഷണ ക്യാമറകള്‍




ന്യൂഡല്‍ഹി. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി റെയില്‍വേ വന്‍ പരിഷ്കാരത്തിനു ഒരുങ്ങുന്നു. എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ 3000 കോടി രൂപ ഉള്‍പെടുത്തി അടുത്ത ബട്ഗ്ജറ്റ് അവതരിപ്പിക്കുമെന്ന് വാര്‍ത്ത എജെന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഓരോ കൊച്ചുകളിലും എട്ടു ക്യാമറകള്‍ വീതം സ്ഥാപിക്കാന്‍ ആണ് ഒരുങ്ങുന്നത്. 12 ലക്ഷം ക്യാമറകള്‍ ഇതിനായി വേണ്ടി വരും. വാതിലുകളും ഇടനാഴിയും ഒക്കെ ക്യാമറകണ്ണിന്റെ പരിധിയില്‍ വരും. 

കേരളത്തില്‍ ഭുമി വില വര്‍ധിക്കും



തിരുവനന്തപുരം. കേരളത്തില്‍ ഭുമിയുടെ ന്യായവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേരളം. സ്റ്റാമ്പ്‌ ഡ്യൂട്ടി രേജിട്രെഷന്‍ ഫീ എന്നിവ വര്ധിപ്പികുകയില്ല. എന്നാല്‍ പോലും ഭുമിയുടെ വില ഉയരുമ്പോള്‍ സ്വാഭാവികമായും സ്റ്റാമ്പ്‌ ഡ്യൂട്ടി ഉയരുകയും സംസ്സ്ഥനത്തിന് വരുമാനം കൂടുകയും ചെയ്യും. വരുന്ന ബദ്ജ്റ്റില്‍ ധനമന്ത്രി തോമസ്‌ ഐസക് ഇതു അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിളുടെ കടന്നു പോകുന്ന കേരളത്തില്‍ ഇതരവരുമാന ശ്രോതസുകള്‍ കണ്ടെത്തി പ്രതിസന്ധി മറികടക്കാനാണ് ശ്രമം.   

ദാവോസിലെ ലോകസാമ്പത്തിക ഫോറത്തില്‍ ഇന്ത്യ നാണംകേട്ടു



ദാവോസ്. ലോകസാമ്പത്തിക ഫോറം നടക്കുന്ന ദാവോസില്‍ യോഗയും ഇന്ത്യന്‍ ഭക്ഷണവും ഒക്കെയായി ആദ്യദിനം ശ്രദ്ധേയമാക്കാന്‍ പുറപ്പെട്ട മോഡിക്ക് തിരിച്ചടി. മോഡി  ഉദ്ഗടനം നിര്‍വഹിക്കേണ്ട ആദ്യദിനം തന്നെ ഇന്ത്യയിലെ സാമ്പത്തിക അസ്വമതത്തെക്കുറിച്ച് ഉള്ള അസ്വസ്ഥകരമായ വെളിപെടുതലുകളുമായി ഓക്സ്ഫാം സര്‍വേ പുറത്തു വന്നു. ഇന്ത്യന്‍ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം വരുന്ന ധനികരുടെ കയ്യിലാണെന്നു ആണ് സര്‍വേ വെളിപെടുതുന്നത്. മോഡിയുടെ ഭരണത്തില്‍ കഴിഞ്ഞ വര്‍ഷം 15 ശതമാനം സമ്പത്ത് കൂടി പാവങ്ങളില്‍ നിന്നും ധനികരുടെ കയ്യിലെത്തി എന്നു ജീവകാരുണ്യ സങ്കടനകളുടെ കൂട്ടായ്മയായ ഓക്സ്‌ഫാറം വെളിപെടുത്തി. ദരിദ്രര്‍ എക്കാലവും അങ്ങനെ തന്നെ തുടരുകയനെന്ന് സര്‍വേ വേളിപ്പെടുത്തി. 

ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ ആണെങ്കില്‍ എങ്ങനെ പെരുമാറുമോ?


മുംബൈ. ആംആദ്മി പാര്‍ടിയോട് ഇലക്ഷന്‍ കമ്മീഷന്‍ കാണിച്ചത്‌ വിവേചനമാണെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇരട്ടപദവി വിഷയത്തില്‍ ആം ആദ്മി എംഎല്‍എ മാരെ അയോഗ്യരക്കിയത് അസാധാരണ നടപടി ആണ്. ശിവസേന മുഖപത്രമായ സാമ്നയില്‍ ആണ് വിമര്‍ശനം ആരോപിച്ചത്. എംഎല്‍എ മാര്‍ക്ക് വിശദീകരണത്തിന് പോലും അവസരം നല്‍കാതെയാണ് തിരക്ക് പിടിച്ചു തീരുമാനം എടുത്തത്‌. കേജരിവാളിനു പകരം ബിജെപി മുഖ്യമന്ത്രിയാണ് അധികാരത്തില്‍ എങ്കില്‍ എങ്ങനെ ഒരു കീഴ്വഴക്കമുണ്ടാക്കാന്‍ ലെഫ്ടനനറ്റ് ഗവേര്‍ണര്‍ക്കു ധൈര്യം ഉണ്ടാകുമോ?. ബിജെപി എജെന്റിനെ പോലെ ആണ് ലെഫ്ടടനറ്റ് ഗവേര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ശിവസേന കുറ്റപെടുത്തി.

Sunday, 21 January 2018

നരേന്ദ്ര മോദിക്ക് അഹന്ത തലക്ക് പിടിച്ചു ... അണ്ണാ ഹസാരെ



മുംബൈ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഹങ്കാരം തലക്ക് പിടിച്ചെന്ന് അഴിമതി വിരുദ്ധ സമര പ്രതീകമായ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സംഘടിപ്പിച്ച റാലിയിൽ പ്രസംഗിക്കുകയായിരുന്നു അണ്ണാ ഹസാരെ. കഴിഞ്ഞ കുറെ വർഷമായി പല വിഷയങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ട് കൊണ്ട് 30 കത്തുകൾ പ്രധാനമന്ത്രിക്ക് അയച്ചു . ഒന്നിനു പോലും മറുപടി തന്നില്ല. പ്രധാനമന്ത്രി എന്നുള്ള അഹങ്കാരമാണ് മോദിക്ക്. മാർച്ച് 23ന് മോദിക്ക് എതിരെ ശക്തമായ സമരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അണ്ണാ ഹസാരെ..

സിറിയയിൽ തുർക്കി നടത്തിയ വ്യോമാക്രമണത്തിൽ 18 മരണം


'



ഡമാസ്ക്കസ്.. സിറിയയിൽ തുർക്കി നടത്തിയ അപ്രതീക്ഷിത വ്യോമ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.മരിച്ചവർ ഐ എസ് തീവ്രവാദികളാണോ സിവിലിയൻ സ് മരിച്ചിട്ടുണ്ടോ എന്ന കാര്യങ്ങൾ വ്യക്തമായിട്ടില്ല. തുർക്കി ആക്രമണം ആരംഭിച്ചതു മൂലം സിറിയയിൽ താവളമടിച്ചിരുന്ന റഷ്യൻ സൈന്യത്തെ പിൻവലിച്ചു.

സിപിഎമിന്റെ യെച്ചുരി വിരുദ്ധ നിലപാട്- ലോകത്തില്‍ ആര്‍കും മനസിലാകുന്നില്ല





ന്യൂഡല്‍ഹി. ബിജെപിയെ എതിര്‍ക്കുവാന്‍ കൊണ്ഗ്രെസ്സ് പാര്‍ട്ടിയുമായി സഹികരിക്കമെന്ന യെച്ചുരി  എതിരെ പ്രകാശ്‌ കാരാട്ട്  പക്ഷം എതിര്‍ത്ത് തോല്‍പ്പിച്ചത്  അവര്‍ക്ക് മാത്രം മനസിലാകുന്ന ആശയമായി അവശേഷിക്കുന്നു. വര്‍ഗീയ  കക്ഷികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എല്ലാ  മതേതര പാര്‍ടികളും ഒന്നിച്ചു നില്‍കേണ്ട ഖട്ടത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്ന  നിലപാട്   ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കു ഇന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.  ചരിത്ര   പരമായ മണ്ടതരത്തിന്റെ  തനിയാവര്‍ത്തനം എന്ന് സമൂഹത്തിലെ പ്രമുഖര്‍ പ്രതികരിക്കുന്നു. കൊണ്ഗ്രെസ്സുമായി   സഹകരികെന്ടെങ്കില്‍ എന്താണ് അടുത്ത  പടി ഇന്നു വ്യക്തമാക്കാനും  യെച്ചൂരി പറഞ്ഞതായി ആണ് അറിയുന്നത്. ജനറല്‍ സെക്രെട്ടറി സ്ഥാനം  രാജി    വെക്കാനും യെച്ചൂരി  സന്നദ്ടത അറിയിച്ചു.
വിഎസ് ഒഴികെയുള്ള   ഭൂരിപക്ഷം കേരള അംഗങ്ങളുടെ പിന്തുണ പ്രകാശ്‌ കാരാട്ടിനും, ബംഗാള്‍ ലോബിയുടെ പിന്തുണ യെചൂരിക്കുമാണ് ഉള്ളത്.  

Saturday, 20 January 2018

പ്രവര്‍ത്തന സ്തംഭനം- യുഎസില്‍




വാഷിങ്ങ്ടന്‍. അമേരിക്കയില്‍ ബില്ല് പാസാകാത്തതിനെ തുടന്നു സാമ്പത്തിക പ്രതിസന്ധി. ട്രുംപിന്റെ നയങ്ങളോടെഉള്ള എതിര്‍പ്പിനെ തുടര്‍ന്ന് സെനറ്റില്‍  ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്തതാണ് പ്രതിസന്ധിക്ക് കാരണം. 2013 ലാണ് ഇതു പോലെയൊരു പ്രതിസന്ധിക്ക്  യുഎസ് നേരിട്ടത്. ട്രുംപ് ഭരണതിലെറി ഒരു വര്‍ഷം തികയുന്ന ദിവസത്തിന്റെ തലേന്നാണ് പ്രതിസന്ധി ഉണ്ടായത്. ലിബെര്ടി ഓഫ് സ്റ്റാച്ചു, മുസിയങ്ങള്‍ തുടങ്ങിയവ പൂട്ടിതായുള്ള അറിയിപ്പ് പല   സ്ഥലങ്ങളിലും പതിച്ചിട്ടുണ്ട്.  പട്ടാളക്കാര്‍ ഉള്‍പ്പെടെയുള്ള അവശ്യസേവന സര്‍വിസുകള്‍ തുടരും. ഡെമോക്രാറ്റുകളുടെ നടപടിക്കെതിരേ ട്രുംപ് ആഞ്ഞടിച്ചു രംഗത്ത് വന്നിട്ടുണ്ട്.

ഡല്‍ഹിയില്‍ ഫാക്ടറിയിലെ അഗ്നിബാധ 17 പേര്‍ വെന്തു മരിച്ചു



ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ ഫാക്ടറിയുടെ  ഗോദോവുനില്‍ ഉണ്ടായ തീ പിടുത്തത്തില്‍ 10 സ്ത്രീകള്‍ ഉള്‍പെടെ 17 പേര്‍ അതി ദാരുണമായി വെന്തു മരിച്ചു. ശനിയാഴ്ച  വൈകിട്ട് പടര്‍ന്ന തീ അണക്കാന്‍ അഗനി ശമന സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും വളരേ പണിപ്പെട്ടാണ് അഗ്നി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ഡല്‍ഹിയിലെ ഭാവന എന്ന സ്ഥലത്ത ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ അപകട ഷ്ടലത്ത് എത്തി. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് . സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വിട്ടെരില്‍ രേഖപ്പെടുത്തി. 

ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടത്തിയ ബാങ്ക് അക്കൗണ്ട്‌കള്‍ മരവിപ്പിച്ചു കൊണ്ട് പ്രധാന ബാങ്കുകള്‍





മുംബൈ.  ക്രിപറ്റോ കറന്‍സികളായ ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള വിര്‍ചുവല്‍ മണിയില്‍ ഇടപാട് നടത്തിയ അക്ക്വാണ്ട്കള്‍ക്ക് എതിരെ നടപടികള്‍ ആരംഭിച്ചു കൊണ്ട് എസ്ബിഎ, എസ് ബാങ്ക്, ഐസിഐസി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് അക്കുണ്ട്കള്‍ മരവിപ്പിച്ചു തുടങ്ങി. നിലവില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ മണി ആയ ക്രിപറ്റോ കറന്‍സിയില്‍ നിക്ഷേപിക്കാന്‍ നിയമമില്ല. നിയതമായ രൂപവും, അകൃതിയുമില്ലാത്ത ക്രിപറ്റോ കറന്‍സികള്‍ പല പേരിലുമുണ്ട്. ബാങ്ക് ചാര്‍ജുകളോ മറ്റും ഇല്ലതെ അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും പേര് വിവരങ്ങള്‍ കണ്ടു പിടിക്കാന്‍ സാധിക്കുകയുമില്ല. 

Friday, 19 January 2018

ഫുട്ബോള്‍ ഇതിഹാസം പെലെ കുഴഞ്ഞു വീണു



ലണ്ടന്‍ . ഫുട്ബോള്‍ ഇതിഹാസം പെലെ ലണ്ടന്‍ യാത്രക്കിടയില്‍ കുഴഞ്ഞു വീണു ആശുപത്രിയില്‍ ആക്കി. ആശങ്കപെടാനുള്ള കാര്യമില്ലെന്നും ആരോഗ്യനില തൃപ്തികാരമെന്നും അറിയാന്‍ കഴിയുന്നു. കിഡ്നി സംബന്ധമായ രോഗത്തിന് ഏറെ നാളായി ചികിത്സയില്‍ ആണ്. 

ബിറ്റ്കോയിന്‍ പോലുള്ള ക്രിപറ്റോ കറന്‍സിയില്‍ നിക്ഷേപിച്ചവര്‍ക്ക് നോട്ടീസ് അയച്ചു



ന്യൂഡല്‍ഹി. ആധുനീക വിര്‍ച്ചുല്‍ കറന്‍സിയായ ബിറ്റ്കോയിന്‍ തുടങ്ങിയ ക്രിപ്ടോകറന്‍സിയില്‍ ഇന്‍വെസ്റ്റ്‌ ചെയ്തവര്‍ക്ക് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ടെമെന്റ് നോട്ടീസ് അയച്ചു തുടങ്ങി. 17 മാസത്തിനിടെ ക്രിപ്ടോകറന്‍സിയില്‍ 3.5 മില്ല്യന്‍ യുഎസ് ഡോളര്‍ നിക്ഷേപം കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്തയില്‍ നിന്ന് ക്രിപ്ടോകറന്‍സിയില്‍ ഇന്‍വെസ്റ്റ്‌ ചെയ്യുന്നത് നിയമ വിധേയമല്ല ഇന്നു ഇന്‍കം ടാക്സ് ഡിപ്പാര്‍റ്റ്മെന്റ് ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മാസം കുറഞ്ഞത്‌ 20000 പേര് എങ്കിലും ക്രിപ്ടോകറന്‍സിയില്‍ മുതല്‍ മുടക്കാന്‍ ഇന്‍ഡേയില്‍ നിന്നും തയ്യാറാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

വിമാനയാത്രക്കിടെ ഫോണുകള്‍ ഉപയോഗിക്കാന്‍


ന്യൂഡല്‍ഹി. ട്രായിയുടെ നിര്‍ദേശം അനുസരിച്ച് യാത്രക്കാര്‍ക്ക്  
വിമാനത്തില്‍ പറക്കുന്നതിനിടെ മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോദിക്കാന്‍ ട്രായി നിര്‍ദേശം നല്‍കി. വൈഫൈ ഉപയോഗിച്ചാല്‍ വിമാനസിഗ്നലിനു തടസമില്ലാതെ കാമ്പുട്ടറിലും ഫോണിലും നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. വിദേശ എയര്‍ലൈന്‍ ആയ വിര്‍ജിന്‍ അത്ലന്റിക് പോലുള്ള ഫ്ലൈറ്റുകളില്‍ നേരത്തെ തന്നെ ഇന്‍ട്ടെര്നെറ്റ് സേവനങ്ങള്‍ ലഭ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ്‌ ചൈന സന്ദര്‍ശിച്ചപ്പോള്‍ ട്വിറ്റെര്‍ അടക്കമുള്ള കാര്യങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നു. 

ശ്രീജിത്തിന്റെ സമരം സിബിഐ അന്വേഷണം ഉത്തരവായി



തിരുവനന്തപുരം. സിബിഐ അന്വേഷണത്തിന്  ഉത്തരവായതായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജന്‍ സമരപന്തലില്‍ എത്തി അറിയിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാടുമായി ശ്രീജിത്ത്. 2017  നവംബറില്‍ സിബിഐ കേസ് ഏറ്റെടുത്തു ഇന്നു പറഞ്ഞുവെങ്കിലും ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് കേസ് സിബിഐ ഏറ്റെടുത്തുവെന്ന അവരുടെ അറിയിപ്പ് ലഭിക്കും വരെ സമരത്തില്‍ തുടരുമെന്നാണ് ശ്രീജിത്തിന്റെ തീരുമാനം. പോലീസ് കസ്ടടിയില്‍ മരിച്ച സഹോദരന്റെ മരണത്തില്‍ നീതി തേടി രണ്ടു വര്‍ഷമായി സെക്രെടരിയേറ്റ് നടയില്‍ സമരം നടത്തുകയാണ് ശ്രീജിത്ത്. സോഷ്യല്‍ മീഡിയ വഴി ലഭിച്ച പിന്തുണയാണ് കേസ് ശ്രദ്ധയില്‍ കൊണ്ട് വരുവാന്‍ സഹായിച്ചത്. 

20 എംഎല്‍എ മാരെ അയോഗ്യരാക്കിയ നടപടിയില്‍ മോഡിക്കും, ഇലക്ഷന്‍ കമ്മിഷനും ശകാരവുമായി കേജരിവാള്‍


ന്യൂഡല്‍ഹി. ഇരട്ടപ്പദവി വിവാദത്തില്‍ 20 എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ ഉള്ള നടപടികളില്‍ അരിശം പൂണ്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി സ്ഥാപക നേതാവുമായ ഇലക്ഷന്‍ കമ്മിഷനെതിരെ ആഞ്ഞടിച്ചു. മോഡി ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ക്കു നന്ദിപ്രകടനമാണ് മുഖ്യ  തെരഞ്ഞടുപ്പ് കമ്മിഷനര്‍ എ.കെ. ജ്യോതി ചെയ്യുന്നതെന്ന് കേജരിവാള്‍ ആരോപിച്ചു. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ 2015 ലെ ഇലക്ഷനില്‍ ചരിത്രവിജയം നേടിയാണ്‌ ആം ആദ്മി ഡല്‍ഹിയുടെ ഭരണം പിടിച്ചെടുത്തത്. 
ഈ വിഷയത്തില്‍ വെള്ളിയാഴ്ച ഹൈകോടതിയെ സമീപിച്ച ആംആദ്മി പാര്‍ട്ടിക്ക് കോടതിയില്‍ നിന്നും കയ്പേറിയ അനുഭവം ആണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 20 എംഎല്‍എ മാര്‍ യോഗ്യരായാലും ആംആദ്മി പാര്‍ട്ടിക്ക് ഭരണത്തില്‍ തുടരാന്‍ സാധിക്കും. രാജി വെക്കുന്ന സീറ്റുകളിലേക്ക് മത്സരം നടത്തണമെന്ന് മാത്രം. അടുത്ത കാലത്ത് ആം ആദ്മി പാര്‍ടിയില്‍ നിന്നും കൂറ് മാറി ബിജെപിയില്‍ ചേര്‍ന്ന ആളെ ബവാന ഉപതെരഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തോല്‍പ്പിച്ചിരുന്നു. ഡല്‍ഹിയില്‍ വെല്ലുവിളി നേരിടുന്നെകിലും ജനങ്ങളുടെ പിന്തുണ ആംആദ്മി പാര്‍ട്ടിക്ക് നഷ്ടമായിട്ടില്ല എന്നത് ആശ്വാസം പകരുന്നതാണ്. പുതിയ പശ്ചാതലത്തില്‍ ആംആദ്മി പാര്‍ട്ടി രാജി വെക്കണമെന്ന് കോണ്‍ഗ്രസ്സും ബിജെപിയും ആവശ്യപ്പെട്ടു. വൈദ്യുദി നിരക്ക് വര്‍ദ്ധിക്കാതെ പിടിച്ചു നിര്‍ത്തിയതും സൗജന്യമായി കുടിവെള്ളം കൊടുക്കന്നതും കേജരിവാള്‍ സര്കരിന്റെ ജനപ്രിയത വര്‍ധിപ്പിച്ചിട്ടുണ്ട്. മെട്രോയുടെ ചാര്‍ജ് ഇരട്ടിയക്കിയപ്പോഴും  ബസ്‌ ചാര്‍ജ് കൂട്ടാതെ പാവങ്ങളുടെ പക്ഷത്താണ് താന്‍ എന്നും കേജരിവാള്‍ തെളിയിച്ചു. 

Thursday, 18 January 2018

ആപ്പിളിനും സിഇഓ ടിം കൂകിനും എതിരെ കേസ്





സീയുള്‍. ആപ്പിള്‍ ഫോണുകളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നതിനെതിരെ ഒരു കൂട്ടം ഉപഫോക്താക്കള്‍ ആപ്പിളിനും സിഇഓ ടിം കൂകിനും എതിരെ കേസ് കൊടുത്തു. ഫോണുകളുടെ ഉപയോഗകാലാവധി കുറച്ചതുമായി ബന്ധപ്പെട്ടു യുറോപ്പില്‍ ആരോപണം നേരിട്ട്കൊണ്ടിരിക്കുകയാണ്. നിലവാരം കുറഞ്ഞ ബാറ്ററി മൂലം ഫോണുകളുടെ മികവ് കുറയുകയും പുതിയ ഫോണുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരകുകുകയും ചെയ്യുന്നു എന്ന കേസ് ആപ്പിളിനെതിരെ അമേരിക്കയില്‍ നടക്കുകയാണ്.
സൗത്ത് കൊറിയയിലെ സിറ്റിസെന്‍ യുണിറ്റഡ എന്ന സങ്കടനയാണ് ഉപഫോക്തക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കേസ് നടത്തുന്നത്. 

റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് വിമാന രീതിയിലേക്ക് മാറ്റുന്നു. നേരത്തെ ബുക്ക്‌ ചെയ്താല്‍ നിരക്ക് കുറയും


കൊടുംഭീകരന്‍ ഹഫീസ് സായിദ് പരിപൂര്‍ണമായും ശിക്ഷര്‍ഹന്‍


വാഷിംഗ്‌ടന്‍.  ഹഫീസ് സായിദിനെതിരെ പാകിസ്ഥാനില്‍ കേസുകള്‍ ഇല്ല എന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സഹീദ് ക്വാന്‍ അബ്ബാസിയുടെ പ്രസ്താവനക്കെതിരെ യുഎസ് ആഭ്യന്തര വകുപ്പ് വക്താവ് ഹീതെര്‍ നൂര്ത് ആഞ്ഞടിച്ചു. ഹഫീസ് സായിദിനെ വിചാരണക്ക് വിധേയനാക്കി പരമാവധി ശിക്ഷ നല്കാന്‍ പാക്കിസ്ഥാന്‍ തയാറാകണം. യുഎന്‍ കുറ്റവാളി ലിസ്റ്റില്‍ പെടുത്തിയിട്ടുള്ള അല്‍ ക്വയദ സ്ഥാപക നേതാവായ ഹഫീസ് സായിദിന്റെ ലെഷ്കര്‍ഇ തോയിബ യുമായി ഉള്ള ബന്ധവും   ലോകത്തിനു  ഭീഷണിയാണ്  എന്ന് അമേരിക്ക വിശ്വസിക്കുന്നു. ഹഫീസ് സായിദിനു വിചാരണ നല്‍കി കഴുമരമാണ്‌ നല്‍കേണ്ടത് എന്ന് ട്രമ്പ്‌ ഭരണകൂടം വിശ്വസിക്കുന്നു.

ജിഎസ് ടി യില്‍ ഇന്ത്യ ക്ലച്ച് പിടിക്കുമോ? 83 ഇനങ്ങള്‍ക്ക് ടാക്സ് ഇളവുകള്‍




ന്യൂഡല്‍ഹി. ജിഎസ് ടി പരിഷ്കാരങ്ങള്‍ക്ക് അവസാനമില്ലാതെ കേന്ദ്രം. 83 ഇനങ്ങള്‍ക്ക് ടാക്സ് ഇളവുകള്‍ പ്രഖ്യാപിച്ചു. 29 ഉല്പന്നങ്ങളുടെയും, 54 സേവനങ്ങളുടെയും ഇളവ് ആണ് ജിഎസ് ടി കൌണ്‍സില്‍ കുറക്കാന്‍ തീരുമാനിച്ചത്. പഴയകാറുകള്‍, കരകൌശല ഉല്‍പന്നങ്ങള്‍, അമുസ്മെന്റ് പാര്‍കുകള്‍ എന്നിവയുടെ അടക്കമുള്ള  ചരക്കു സേവന നികുതി ഇളവു ആണ് ഈ മാസം 25 മുതല്‍ കുറയുക. റിയല്‍ എസ്റ്റെറ്റ് മേഖല ജിഎസ് ടി യില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്സ്ഥാനങ്ങളുടെ എതിര്‍പ്പാണ് വസ്തുകച്ചവട മേഖലെയെ ഉള്‍പെടുത്താന്‍ വൈകിക്കുന്നത്. 
ചെറുകിടവ്യാപാരികളുടെ നികുതി റിട്ടേണ്‍ ലഖൂകരിക്കാന്‍ വേണ്ട നടപടി എടുക്കണമെന്നു ജിഎസ് ടി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. 

കസക്കിസ്ഥാനില്‍ ഓടിക്കൊകൊണ്ടിരുന്ന ബസിനു തീപിടിച്ചു 52 പേര്‍ വെന്തു മരിച്ചു.



കസാക്കിസ്ഥാന്‍. ഉസ്ബെക്കിസ്ഥാന്‍ അടുത്ത് കസാക്കിസ്ഥാന്‍ ഗ്രാമപ്രദേശത്ത് ഓടികൊണ്ടിരുന്ന ബസ്‌ കത്തിമര്‍ന്നു 52 ജീവന്‍ പൊലിഞ്ഞു. റഷ്യന്‍ അതിര്‍ത്തിയിലേക്ക്ലൂള്ള ഈ റോഡില്‍ കൂടി ആണ് ദിപ്ലോമാട്ടുകള്‍ അടക്കമുള്ള വിവിഐപി കള്‍ യാത്ര ചെയ്യുന്നത്. അഞ്ചു പേര്‍ മാത്രം ബസില്‍ നിന്നും രക്ഷപെട്ടതായി റിപ്പോര്‍ട്ട്‌ ഉണ്ട്. കഴിഞ്ഞ ഒക്ടോബാറിലാണ് കസാക്ക് ബസില്‍ ട്രെയിന്‍ ഇടിച്ചു 50 പേര്‍ മരിച്ചത്. 

തിരഞ്ഞെടുപ്പ് - ത്രിപുര ഫെബ് 18, മേഖാലയ, നാഗാലാ‌‍ന്‍ഡ് 27 നു



ന്യൂഡല്‍ഹി. വടക്ക്കിഴക്കന്‍ സംസ്ഥനങ്ങളായ ത്രിപുര, മേഖാലയ, നാഗാലാ‌‍ന്‍ഡ് എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പു തീയതി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷനര്‍ എ.കെ. ജ്യോതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും, മേഖാലയ, നാഗാലാ‌‍ന്‍ഡ് എന്നിവടങ്ങളില്‍ 27നും തെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ഇന്നു മുതല്‍ നിലവില്‍ വരും. മാര്‍ച്ച്‌ 3നു മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടു എണ്ണല്‍ നടക്കും. മാര്‍ച്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും കാലാവധി അവസാനിക്കും. 

5000 കിലോമീറ്റര്‍ ആണവവയുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി മിസൈല്‍ വിക്ഷേപണം വിജയം



ന്യൂഡല്‍ഹി. ഇന്ത്യയുടെ ബഹിരാകാശ രംഗത്ത് വിജയത്തിന്റെ വെന്നികൊടി നാട്ടികൊണ്ട് ആണവായുധ പോര്‍മുന ശേഷിയുള്ള അഗ്നി  മിസൈല്‍ 5 വിജയകരമായി വിക്ഷേപിച്ചു. ഓടീഷയിലുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്നും വിക്ഷേപിച്ച ഭൂഗണന്ധര മിസൈല്‍ ചൈനയുടെ ഇതു മൂലയില്‍ വരെയും ചെന്ന് എത്താന്‍ ശേഷിയുള്ളതാണ്. ഒരു ടണ്ണിലേറെ ഭാരമുള്ള അണവയുധം വഹിക്കാന്‍ കഴിയും. വിക്ഷേപണ വിജയവാര്‍ത്ത‍ പുറത്തു വിട്ടത് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമാനാണ്. 19 മിനുട്ട് കൊണ്ട് 4900 കിലോമീറ്റര്‍ ദൂരം മിസൈല്‍ പിന്നിട്ടു.

Wednesday, 17 January 2018

ധീരതക്കുള്ള കുട്ടികളുടെ ദേശീയ അവാർഡ് പ്രഖ്യാപിച്ചു

സെബാസ്റ്റ്യൻ വിൻസെന്റിനു് ധീരതക്കുള്ള ദേശീയ അവാർഡ്. ആകെ 18 കുട്ടികൾക്ക് പുരസ്കാരം





ന്യൂഡൽഹി.ദേശീയ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ധീരതക്കുള്ള ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.കേരളത്തിൽ നിന്നും സെബാസ്റ്യൻ വിൻസെന്റ് അടക്കം 18 കുട്ടികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 2016 ജൂലൈ 19 ന് സെബാസ്റ്റ്യൻ വിൻസെന്റും കൂട്ടുകാരും സൈക്കിളിൽ സ്കൂളിൽ നിന്നും 1വരികയായിരുന്നു. അഭിജിത് എന്ന കൂട്ടുകാരൻ റെയിൽവേ ട്രാക്കിൽ ഷൂ കൂടുങ്ങി സൈക്കിളുമായി മറിഞ്ഞു വീണു. സൈക്കിളിന്റെ ഭാരം നിമിത്തം അഭിജിതിന് എഴുന്നേൽക്കുവാൻ കഴിഞ്ഞില്ല. പാഞ്ഞടുത്തു കൊണ്ടിരുന്ന ട്രെയിനിനു മുമ്പിൽ മറ്റ് കുട്ടികൾ പകച്ചു നിന്നപ്പോള്‍, ധൈര്യശാലിയായ സെബാസ്റ്റ്യൻ ട്രാക്കിലേക്ക് ചാടിക്കയറി സൈക്കിൾ തൊഴിച്ചു മാറ്റി. ബോധരഹിതനായ അഭിജിതിനെ ഉയർത്തി മാറ്റുവാൻ സാധിക്കാത്ത ധീര ബാലൻ സർവ്വ ശക്തിയുമെടുത്ത് അഭിജിതിനെ കാലുപയോഗിച്ച് തൊഴിച്ച് മാറ്റി രക്ഷിച്ചു. . 12 വയസുള്ള സെബാസ്റ്റ്യനും മറ്റ് കുട്ടികൾക്കും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ധീരതക്കുള്ള പുരസ്കാരം സമ്മാനിക്കും. ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ മേരി ദമ്പതികളുടെ മകനാണ്. ആലപ്പുഴ ലിയോ തിര്‍തീന്ത് സ്കൂളിലെ വിദ്യര്‍ധിയാണ്.  

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വന്‍ സൈനിക മുന്നേറ്റമെന്നു സാറ്റ്ലൈറ്റ് ചിത്രങ്ങള്‍



ന്യൂഡല്‍ഹി. ടോക്ലം അതിര്‍ത്തിയില്‍ സൈനിക മുന്നേറ്റവുമയി ചൈന നടത്തുന്ന ശ്രമങ്ങള്‍ പുറത്ത്. ബൂട്ടനുമായി തര്‍ക്കമുള്ള മേഖലയില്‍ റോഡുകള്‍ നിര്‍മിച്ചും താവളങ്ങള്‍ ഒരുക്കിയും ചൈന സൈനികരുമായി വന്‍സന്നാഹം നടത്തുന്നുവെന്ന് ചിത്രം തെളിയിക്കുന്നു. മാസങ്ങള്‍ക് മുന്‍പ് ഉടലെടുത്തിരുന്ന സ്ന്കര്‍ഷ സാധ്യത ആശങ്ക ഉളവാക്കുന്നതായിരുന്നു. ഇന്ത്യയുടെ കടുപ്പിച്ച നിലപാടും ധൈര്യവും ചൈനയെ അംബരപ്പിച്ചിരുന്നു. കടുത്ത ശൈത്യ കാലത്ത് സേനവിന്യാസം കുറവുള്ളപ്പോള്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്.  

മാണിക്ക് എതിരെ തെളിവില്ല എന്ന് വിജിലന്‍സ്



തിരുവനന്തപുരം. മുന്‍മന്ത്രി മാണിക്കെതിരെ ബാര്‍ കോഴ കേസില്‍ തെളിവെല്ലെന്നു വിജിലന്‍സ്. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ മന്ത്രിയായിരുന്ന കെ.എം. മാണി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബിജു രമേശിന്റെ കയ്യില്‍ നിന്നും ഒരു കോടി രൂപ കൈകൂലി വാങ്ങി എന്നായിരുന്നു ആരോപണം. ബിജു രമേശ്‌ സംഭാഷണം അടങ്ങിയ സിഡി യും വിജിലന്‍സിന് കൈ മാറിയിരുനൂ. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ചുതാന്ധന്‍ ഉള്‍പെടെയുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് മന്ത്രി മാണി രാജി വെക്കെണ്ടിയും വന്നു. ഇടത് പക്ഷം ഉള്‍പെടെഉള്ളവര്‍ ഈ വിഷയത്തില്‍ വലിയ സമരങ്ങള്‍ നടത്തിയിരുന്നു.
കെ.എം. മാണിയെയും കൂട്ടരെയും വഞ്ചിക്കാന്‍ ഗൂഢാലോചന നടന്നു എന്നും മാണി ആരോപിച്ചിരുന്നു. അതെ തുടര്‍ന്ന് മാണി യുഡിഎഫ് വിടുകയും ചെയ്തു. മാണിയുടെ ക്രിസ്റ്റ്യന്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ബിജെപിയും ഇടതു പക്ഷവും പ്രസ്താവനകളും ചര്‍ച്ചകളും രഹസ്യമായും പരസ്യമയും നടത്തിയിരുന്നു. വിഎസ്,  സിപിഐ തുടങ്ങിയവര്‍ ഇടഞ്ഞു നില്‍കുന്ന കാരണം മാണിയെ കൂടെ കൂട്ടാന്‍ ഇടതു പക്ഷം ഇത്തിരി മടിച്ചിരുന്നു.
      പിണറായി  വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ തുടര്‍നടപടികള്‍ സ്വീകരിച്ച വിജിലന്‍സ് എപ്പോള്‍ തെളിവില്ല എന്നാണ് റിപ്പോര്‍ട്ട്‌ നല്‍കിയത്. ബിജു രമേശ്‌ നല്‍കിയ സിഡിയില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ട് എന്നും വിജിലന്‍സ് പറയുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി 45 ദിവസം കൂടി അനുവദിച്ചു. കേസ് കോടതിയുടെ മുന്‍പില്‍ ആയതിനാല്‍ പ്രതികരിക്കാന്‍ ഇല്ലെന്നു മാണി അറിയിച്ചു. ഇടതു  പക്ഷത്തേക്ക്  ഉള്ള മാണിയുടെ ചരിവ് പൂര്‍ത്തിയാക്കി മുന്നണിയില്‍ ചേരാന്‍ കേസ് അവസാനിക്കുന്നതോടെ അനായാസം സാധിക്കും

അമേരിക്കയില്‍ പോകാന്‍ താല്പര്യമുണ്ടോ?



നിങ്ങള്‍ യുഎസ്സില്‍ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. കൂടാതെ യുസ്സിലെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യുഎസ്സിന്റെ മൂല്യങ്ങള്‍ വിലമതിക്കുന്ന ആളാകണം നിങ്ങള്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ പറയുന്നു.
ഓടി വരുന്ന എല്ലാവരെയും യുഎസ്സിന് ആവശ്യമില്ല. പ്രസിഡന്റിന്റെ പുതിയ നയം ഇന്ത്യയെ ബാധിക്കില്ല. ഇന്ത്യയില്‍ നിനും അഭ്യസ്ത വിദ്യരായ ആളുകള്‍ മാത്രമേ യു  എസ് മൈഗ്രഷന്‍ പരിപാടിക്ക് പോകു. 

പതിനഞ്ചു കാരി പെണ്‍കുട്ടിയെ കൊലപെടുത്തിയ സംഭവം വിദ്യാര്‍ഥി മരിച്ച നിലയില്‍

ഹരിയാനയിലെ പതിനഞ്ചു കാരി പെണ്‍കുട്ടിയെ കൊലപെടുത്തിയ സംഭവം പ്രതിഷേധം ഹരിയാന ഭവന്‍ മാര്‍ച്ചുമായി വനിത സംഖടന

ന്യൂഡല്‍ഹി.  ഹരിയാനയിലെ പതിനഞ്ചു കാരി പെണ്‍കുട്ടിയെ കൊലപെടുത്തിയ സംഭവം, സംശയിക്കുന്ന വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു കരളും ശ്വാസകോശവും തകര്‍ന്ന നിലയില്‍ വീട്ടില്‍ നിന്നും വളരെ ദൂരെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയിക്കുന്ന വിദ്യാര്‍ഥി മരിച്ച നിലയില്‍ ഹരിയാനയിലെ ജിന്ദേര്‍ എന്ന സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. തുടരെ ഹരിയാനയില്‍ നടക്കുന്ന  സ്ത്രീ പീഡനങ്ങള്‍ പോലീസിന് തലവേദന ആയിരിക്കുകയാണ്. സര്കരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഹരിയാന ഭവനിലേക്ക് ഇന്നു വിവിധ സ സങ്കടനളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടരിന്റെ കോലം കത്തിച്ചിരുന്നു

Tuesday, 16 January 2018

വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാടിയ മോഡിക്കും അമിത് ഷാ ക്കും എതിരെ



അഹമ്മദബാദ്. ബിജെപിയില്‍ കലാപം. വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാടിയ ഗുരുതര ആരോപണങള്‍ ഉയര്‍ത്തി രംഗത്ത്. മോഡിയുടെയും അമിത് ഷായുടെയും എതിരാളി ആയി അറിയപ്പെടുന്ന വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാടിയ തന്നെ അപായപെടുത്താന്‍ പോലീസിനെ ഉപയോഗിക്കുന്നു എന്നാരോപിച്ച് പത്രസമ്മേളനം നടത്തി. കുറെ സമയത്തേക്ക് ആര്‍കും കണ്ടെത്താന്‍ അകാതെ പാര്‍കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പ്രവീണ്‍ തൊഗാടിയ ആശുപത്രിയില്‍ നിന്നും  ഗ്ലൂകോസ്‌ ട്രിപ്പ്മായി ആണ് പത്രസമ്മേളനം നടത്തിയത്.
ഉടന്‍ പുറത്തു വരാന്‍ പോകുന്ന തോഗടിയയുടെ പുസ്തകത്തില്‍ ബിജെപി നടത്തിയ വന്‍ഗൂഢാലോചനയുടെ ഞെട്ടിക്കുന വിവരങ്ങള്‍ ഉണ്ടെന്നു ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട്‌. ആര്‍.എസ്എസ്- ബിജെപി നേതാക്കള്‍ ഒത്തുതീര്‍പ്പ് നടത്തി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ച കഥകളെല്ലാം പുസ്തകത്തില്‍ ഉണ്ടാകുമെന്ന് വിഎച്ച്പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
പ്രവീണ്‍ തൊഗാടിയ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തു വിടട്ടെ ഇന്നു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എംജി വൈദ്യ പറഞ്ഞു. യോഗി ആദിത്യനാഥ് ഫോണില്‍ പ്രവീണ്‍ തൊഗാടിയയോട് വിവരങ്ങള്‍ അരാഞ്ഞു. ഗുജറാത്തിലെ പട്ടേല്‍ സമര നായകന്‍ ഹര്ദിക് പ്രവീണ്‍ തൊഗാടിയയുടെ അടുപ്പകാരാന്‍ ആണെന്നതും മോഡിക്ക് ചതുര്‍ഥിആണ്. 

കേന്ദ്രം ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി

  ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി കേന്ദ്രം


ന്യൂഡല്‍ഹി. ഹജ്ജിന് പോകുന്നവര്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യം ഹജ്ജ് സബ്സിഡി  ഈ വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയതായി കേന്ദ്രന്യുന പക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്‌വി അറിയിച്ചു. ഹജ്ജിനു പോകുന്നവര്കുള്ള വിമാനചിലവിനാണ് ഈ ആനുകുല്യം നല്‍കിയിരുന്നത്. കഴിഞ്ഞ വര്ഷം 250 കോടി രൂപ ഹജ്ജ് സബ്സിഡി ആയി ചിലവഴിച്ചു എന്നും ഈ തുക ന്യുനപക്ഷങ്ങളുടെ വിദ്യാഭാസത്തിനുള്ള ചിലവില്‍ അധികമായി ചിലവഴിക്കും എന്നും മന്ത്രി അറിയിച്ചു. ന്യുനപക്ഷ പ്രീണനമല്ല ശക്തിപെടുതലാണ് ലക്ഷ്യം എന്നും സര്‍ക്കാര്‍ പറയുന്നു. 2012 ലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. ഒറ്റയ്ക്ക് ഹജ്ജിനു പോകുന്ന സ്ത്രീകളെ സഹായിക്കാന്‍ വനിതകളെ അയക്കുമെന്നും മെക്കയിലും മദീനയിലും താമസത്തിനുള്ള അറേഞ്ച്മെന്റുകള്‍ ചെയ്യുമെന്നും അറിയിച്ചു. ഹജ്ജ് സബ്സിഡി നിര്തലകാനുള്ള തീരുമാനത്തിനെതിരെ കേരളം പ്രതിഷേധം അറിയിക്കാന്‍ ഒരുങ്ങുന്നു. വിവിധ മുസ്ലിം സംഘടനകള്‍ കലാപക്കൊടി ഉയര്‍ത്തി കഴിഞ്ഞു. 

Monday, 15 January 2018

സമരങ്ങള്‍- ഭരണത്തിന്റെ കൈതട്ടുമോ

ഭരണകൂടം കെട്ടുകാഴ്ചയും ബാധ്യതയും ആകുമ്പോള്‍




സഹോദരന് നീതി ലഭിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ശ്രീജിത്തിന്റെ സമരം എന്ത് കൊണ്ട് കേരള സമൂഹം ഏറ്റെടുത്തു?. ഒറ്റയാള്‍ പോരാട്ടത്തിനു ശക്തി പകര്‍ന്നു സോഷ്യല്‍ മീഡിയ രംഗത്ത് വന്നപ്പോള്‍ ദന്തഗോപുരങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് പോറതിയില്ലതെയായി . മുഖ്യധാര മാധ്യമങ്ങള്‍ ആദ്യം അവഗണിചെങ്കിലും  എപ്പോള്‍ ശ്രീജിത്തിന്റെ വാര്‍ത്തകള്‍ക്കു പ്രാധാന്യം കൊടുത്തു തുടങ്ങി. പോലീസ് കസ്ടടിയില്‍  മരണടഞ്ഞ സഹോദരന്‍ ശ്രീജിവ് വിന്റെ മരണം സംബന്ധിച്ച്  മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ശ്രീജിത്തിനു ചര്‍ച്ച ചെയുവാന്‍ അനുമതി ലഭിച്ചിരുന്നു. ചട്ടപടി കൂടികാഴ്ചക്ക് ശേഷം മുഖം മിനുകി ഫേസ്ബുക്കില്‍ പിന്തുണ പ്രഖ്യാപിച്ചു മുഖ്യമന്ത്രി.

ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ അംഗീകാരിക്കാത്തതിനെ തുടര്‍ന്ന്  മരണം വരെയും സമരം തുടരുമെന്ന്  ശ്രീജിത് വ്യക്തമാക്കികഴിഞ്ഞു.  മനസ് കൊണ്ട് ശ്രീജിത്തിന്റെ കൂടെയാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പോലീസ് വകുപ്പ് കയള്ബോള്‍ പോലും നിസഹയനെന്കില്‍ എവിടെ നീതി ലഭിക്കാനാണ്?. കേരള മുഖ്യമന്ത്രിയുടെ കൂടെ സെല്‍ഫി എടുക്കാന്‍ വന്ന ബാലനെ കൈ തട്ടി മാറ്റിയ മുഖ്യമന്ത്രിയെയും നമ്മള്‍ ഇന്നു കണ്ടു. ആദ്യ പ്രതികരണം വരുന്നത്  തലച്ചോറിലെ കമാന്ഡ് അനുസരിച്ചാണ്. അപ്പോള്‍ കൈ തട്ടി മാറ്റി. തുടര്‍ന്ന് ബുദ്ധിയുടെ നിര്‍ദേശം വന്നപ്പോള്‍ കൂടെ നിന്നും സെല്‍ഫി എടുക്കാന്‍ സമ്മതിച്ചു. സാധാരക്കാരില്‍ നിന്നും അകറ്റാന്‍ മാത്രമേ ഇത്തരം ധര്ഷ്ടയഭാവാം ഉപകരിക്കു.  ഭരണകൂട ഭീകരതയും കെടുകാര്യസ്തതയും നിറഞ്ഞാടുന്ന സമൂഹത്തില്‍ ബാലന്റെ കൈ തട്ടി മാറ്റുന്ന മുഖ്യ മന്ത്രിയുടെ കാഴ്ചയും   പോലീസ് മനോഭാവത്തിന്റെ ഒരു പ്രതിഫലനമാണ്.

.............................


ഹരിയാനയിൽ പതിനഞ്ചുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു 


തോമസ് ഡാനിയേല്‍

ന്യൂഡൽഹി: ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിൽ കഴിഞ്ഞാഴ്ച്ച വീട്ടിൽ നിന്ന് ട്യൂഷൻ പഠിക്കാൻ പോയതിന് ശേഷം കാണാതായ പതിനഞ്ചു വയസ്സുകാരി പെൺകുട്ടിയെ മരിച്ച നിലയിൽ ശനിയാഴ്ച്ച (13ാം തീയതി) ജീന്ദ് ജില്ലയിലെ ബുദ്ധ ഖേഡയിലുള്ള കനാലിൽ കണ്ടെത്തി. മൃതദേഹത്തിൽ ആഴമേറിയ 19 മുറിവുകളും മൃഗീയ പീഡനത്തിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. 

പെൺകുട്ടിയുടെ കരളും ശ്വാസകോശങ്ങളും തകർന്നിട്ടുണ്ടെന്നും   ശരീരത്തിൽ കൂർത്ത വസ്തു കയറ്റിയതിനാൽ ആണ് ആന്തരിക മുറിവുകൾ ഉണ്ടായതെന്നും പരിശോധന നടത്തിയ റോഹ്ത്തക്കിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഫോറൻസിക് വിഭാഗം തലവൻ എസ്. കെ. ദത്തർവാൾ മാധ്യമങ്ങളോട് പറഞ്ഞു. കൊടിയ പീഡനങ്ങൾക്ക് പെൺകുട്ടി വിധേയയായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശരീരാവയവങ്ങളിലെ കഠിന ക്ഷതങ്ങൾ സൂചിപ്പിക്കുന്നത് പ്രകൃതി വിരുദ്ധ പീഡനവും കൂട്ടബലാത്സംഗവും നടന്നുവെന്നതിനെയാണ്. ഡൽഹിയിൽ 2012ൽ ബാലസംഗത്തിനിടെ കൊല്ലപ്പെട്ട നിർഭയ നേരിട്ടതിലും ക്രൂരമായ ഉപദ്രവങ്ങൾ  പെൺകുട്ടി അഭിമുഖീകരിച്ചിരിക്കാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. 

ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ അച്ഛൻ കുരുക്ഷേത്ര ജില്ലയിലെ ജാൻസ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന തയ്യൽക്കാരനാണ്. സ്വന്തം ഗ്രാമത്തിലെ ഇരുപത് വയസ്സുള്ള വ്യക്തിയോടൊപ്പമായിരിന്നു രണ്ടു സഹോദരങ്ങളിൽ മൂത്ത പെൺകുട്ടി അപ്രത്യക്ഷ ആയത്. ഈ വ്യക്തിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് പെൺകുട്ടിയുടെ കുടുംബം കേസെടുപ്പിച്ചിരിന്നു. ഇയാളെ ഇതുവരെ കണ്ടെത്തനായിട്ടില്ല. ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളിയാണോ എന്ന് സ്ഥിതീകരിക്കുന്ന തെളിവുകളൊന്നും ഇപ്പോൾ ലഭ്യമല്ല താനും. 

ഹരിയാന സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പ് മന്ത്രി കെ. കെ. ബേദി ഇടപെട്ട് സമയബന്ധിത അന്വേഷണത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും ഉറപ്പ് നൽകിയതിന് ശേഷം മാത്രമാണ് ബന്ധുക്കൾ സംസ്കാരത്തിനായി മൃതദേഹം ഏറ്റുവാങ്ങിയത്. അന്വേഷണം സി. ബി. ഐക്ക് കൈമാറുക, കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക, നിർഭയ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ നൽകുക, 
ആയുധങ്ങൾ കൈവശം വെയ്ക്കാനുള്ള രണ്ട് ലൈസൻസുകൾ നൽകുക എന്നീ ആവശ്യങ്ങൾ ആയിരുന്നു ബന്ധുക്കൾ ആദ്യം ഉന്നയിച്ചത്. 

പ്രതികളെ എത്രയും വേഗം പിടികൂടുവാൻ ഒരു എസ്. പി. നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ നാല് അന്വേഷണ സംഘങ്ങൾക്ക് കൂടി രൂപം കൊടുത്തിട്ടുണ്ടെന്ന് കുരുക്ഷേത്ര ജില്ലാ പോലീസ് സൂപ്രണ്ട് അഭിഷേക് ഗാർഗ് അറിയിച്ചു. 

പോലീസ് സംശയത്തിന്റെ പേരിൽ ജാൻസ ഗ്രാമത്തിലെ 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടാ കൃത്യത്തിലെ മുഖ്യ പ്രതി എന്ന് സംശയിക്കപ്പെടുന്ന പന്ത്രണ്ടാം ക്ലാസുകാരനെ ഇത് വരെ പിടികൂടാനായിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന കരുതുന്നതിനാൽ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. പോലീസ് ഇയാളുടെ പ്രായം സ്ഥിരീകരിക്കാൻ ശ്രമിക്കുകയാണ്. 

മന:സാക്ഷയെ ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ സംസ്ഥാനത്തെ പാനിപ്പത്ത് ജില്ലയിലെ ഉർലാന ഗ്രാമത്തിൽ 11 വയസ്സുകാരിയായ മറ്റൊരു ദളിത് പെൺകുട്ടിയെ സ്വന്തം സമുദായത്തിൽ പെട്ട രണ്ട് അയൽക്കാർ കൊലപ്പെടുത്തിയതിന് ശേഷം ബലാത്സംഗം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശനിയാഴ്ച്ച വൈകിട്ട് ഗ്രാമത്തിലെ ചവർ ഇടുന്ന സ്ഥലത്ത് വീട്ടിലെ ചവർ കൊണ്ടിടാൻ പോയ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച്ച രാവിലെ കണ്ടെത്തുകയായിരുന്നു. പ്രതികളായ പ്രദീപ് (2), സാഗർ(24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഞായറാഴ്ച്ച തന്നെ നടന്ന മറ്റൊരു സംഭവത്തിൽ പത്തു വയസ്സുകാരി പെൺകുട്ടിയുടെ സ്വകാര്യ അവയവം തടി കൊണ്ടുള്ള വസ്തു കയറ്റി വികലമാക്കിയതിന് അകന്ന ബന്ധുവായ അമ്പത് വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡി നോട് ചേർന്ന് കിടക്കുന്ന ജില്ലയായ പഞ്ച്കുലയിലെ പിന്ജോറിനടുത്താണ് സംഭവം. പെൺകുട്ടി വീടിന് വെളിയിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ആയിരുന്നു അക്രമം നടന്നത്.

കഴിഞ്ഞ മാസം സംസ്ഥാനത്തെ ഹിസാർ ജില്ലയിൽ ചേരിപ്രദേശത്തെ വീട്ടിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഉറങ്ങിക്കിടന്ന  ആ വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊന്നതിന്റെ ഒച്ചപ്പാടുകൾ കെട്ടടങ്ങുന്നതിന് മുൻപ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ.

ഖത്തര്‍ പോര്‍വിമാങ്ങള്‍ ആകാശത്ത് വഴി തടഞ്ഞു. നിറയെ യാത്രക്കാരുമായി പോയ എമിരേറ്റ്സ് വിമാനത്തിന്റെ പാത തടസ്സപെടുതിയത്തില്‍ കടുത്ത പ്രതിഷേധവുമായി യുഎഇ.








ദുബായ്. യാത്ര വിമാനത്തിന്റെ പാതയില്‍ പോര്‍ വിമാനങ്ങളുമായി വഴി മുടക്കിയെന്ന് ആരോപിച്ച് യുഎഇ രംഗത്ത്.  ആരോപണം നിഷേധിച്ചു കൊണ്ട് ഖത്തര്‍ . ഖത്തര്‍ അതിര്‍ത്തിക്കു അരികിലൂടെ  മനമയിലേക്ക് പോവുകയായിരുന്ന  എമിരേറ്റ്സ് വിമാനത്തിന്റെ ഗതി ആണ് തടസപെടുതിതെന്ന് യുഎഇ ആരോപിക്കുന്നു. 
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും, സിവില്‍ എവയെഷന്‍ സുരക്ഷയ്ക്ക് ഭീഷണിയുമാണ്‌ ഖത്തറിന്റെ നടപടി എന്ന് അവര്‍ പറഞ്ഞു. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്നു ഇന്നു പറഞ്ഞു ഖത്തറിനു ഉപരോധം എര്പെടുത്തിയ നാലു അറബ് രാജ്യങ്ങളിലോന്നാണ് യുഎഇ. 

കോഹ്‌ലിക്ക് സെഞ്ച്വറി ഇരു ടീമിനും സാധ്യത






സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കകെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്‌ലിക്ക് 21-ആം സെഞ്ച്വറി. 148 പന്തിലായിരുന്നു സെഞ്ച്വറി നേട്ടം.31റൺസ് എടുത്തു അശ്വിൻ മികച്ച പിന്തുണ നൽകി. ഉച്ചഭക്ഷണ സമയത്തു പിരിയുമ്പോൾ ഇന്ത്യ വെറും 48 റൺസിന്‌ ദക്ഷിണാഫ്രിക്കയെക്കാൾ പിറകിലാണ്. കോഹ്‌ലിയുടെ മികച്ച ബാറ്റിങ്ങോടുകൂടി (141*) ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. ടീമുകളുടെ രണ്ടാമത്തെ ഇന്നിങ്‌സ് ആയിരിക്കും ഇനി മത്സരത്തിന്റെ ഗതി നിർണയിക്കുക.

ആഡംബരകാര്‍ രെജിസ്ട്രഷന്‍- സുരേഷ് ഗോപിയെ അറെസ്റ്റ്‌ ചെയ്തു



സുരേഷ്ഗോപി എംപിയെ അറസ്റ്റ് ചെയ്തു







തിരുവനന്തപുരം.  പുതുച്ചേരിയില്‍ ആഡംബര കാര്‍ രെജിസ്ട്രേഷന്‍ പുതുച്ചേരിയില്‍ ചെയ്തു നികുതി വെട്ടിച്ച കേസില്‍  സുരേഷ് ഗോപി എംപി യെ അറസ്റ്റ് ചെയ്തു. സ്വന്തം പേരിലുള്ള ആഡംബരകാറിന്റെ നികുതി ഒഴിവാക്കാന്‍ പുതുച്ചേരിയില്‍ രേജിസ്റെര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപ ബോണ്ടും നല്‍കിയതിനെ തുടര്‍ന്ന് സുരേഷ് ഗോപിയെ വിട്ടയച്ചു. 
വാഹനം രേജിസ്റെര്‍ ചെയ്യുവാന്‍ വ്യാജ വിലാസം ആണ് നല്‍കിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. സിനിമയില്‍ ഉള്ളവര്‍ വ്യാജ വിലാസം നല്‍കി പുതുചേരിയില്‍ വാഹനം രേജിസ്റെര്‍ ചെയ്യുന്നത് സിനിമക്കാരുടെ ഇടയില്‍ ഒരു തുടര്‍ക്കഥയാണ്. ഇത്പോലെ തന്നെ നികുതി വെട്ടിച്ച കേസില്‍ നടി അമലാ പോളിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. നടന്‍ ഫഹദ് ഫാസില്‍ 18 ലക്ഷം രൂപ അടച്ചു കേസില്‍ നിന്നും തലയൂരന്‍ വേണ്ടി ശ്രമിച്ചതും വാര്‍ത്തയായിരുന്നു. 

Sunday, 14 January 2018

ജസ്ടീസ് ലോയയുടെ മരണം- അന്വേഷണമേ വേണ്ടെന്നു മകന്‍

ഭീതിയില്‍ ജസ്റ്റിസ്‌ ലോയയുടെ കുടുംബം





സ്വന്തം പിതാവിന്റെ മരണത്തില്‍ സംശയമില്ലന്നു പറഞ്ഞു മകന്‍ രംഗത്ത്‌. ജസ്റ്റിസ്‌ ലോയ സിബിഐ പ്രത്യേക കോടതി ജഡ്ജി ആയിരിക്കൊബോള്‍ ആണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതി ആയിട്ടുള്ള ഷോറബ്ദ്ടിന്‍ ഷേക്ക്‌ വ്യാജ എറ്റുമുട്ടല്‍ കേസ് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ദുരുഹ സാഹചര്യത്തില്‍ ജസ്റ്റിസ്‌ ലോയ കൊല്ലപെട്ടപോള്‍ സംശയം ആയി സഹോദരി രംഗത്ത് വന്നിരുന്നു. കേസിന്റെ വിധിയെ സ്വാധീനിക്കാന്‍ പല വമ്പന്മാരും വന്‍  തുകയുമായി രംഗത്ത് വന്നു എന്നും അവര്‍ വെളിപെടുതിയിരുന്നു. ജസ്റ്റിസ്‌ ലോയയുടെ മരണത്തെ തുടര്‍ന്ന് കുടുംബംഗളെ പോലും അറിയിക്കാതെ ശരീരം പോസ്റ്റ്‌ മാര്‍ട്ടം നടത്തിയത് സംശയത്തിനിട നല്‍കിയിരുന്നു. ആദ്യം സംശയം ഉണ്ടായിരുന്നു എപ്പോള്‍ മാറി എന്നാണ് മകന്‍ അനുജ് പ്രതികരിക്കുന്നത്. അമ്മക് എപ്പോള്‍ തന്നെ സുഖമില്ല. ഇനി ആരും ഇതു പറഞ്ഞു ശല്യപെടുതരുത് എന്നും മകന്‍ അപേക്ഷിക്കുന്നു.
ജസ്റ്റിസ്‌ ലോയയുടെ മരണത്തില്‍ ഇന്ത്യയിലെ പരമോന്നത കോടതിയിലെ നാലു ജട്ജിമാര്‍ക്ക് ആണ് സംശയം തോന്നിയിരിക്കുന്നത് എന്നത് നിസ്സാരകാര്യമല്ല. ആ സംശയം അവര്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ തലവനായ ചീഫ് ജുസ്ടിസിന്റെ തലയ്ക്കു ചാര്‍ത്തി എന്നത് ഞെട്ടലുളവാക്കുന്നതാണ്. ഈ നാലു ജഡ്ജിമാരും ഈ കേസില്‍ ഒരേ സ്വരത്തില്‍ പുറപ്പെടുവിച്ച വിധി ആയി അവരുടെ വിയോജിപ്പിനെ കാണാവുന്നതാണ്.  ഈ രാജ്യത്തെ പിടിച്ചുലച്ച ജഡ്ജിമാരുടെ അടക്കം പറച്ചില്‍ പലതിന്റെയും തുടക്കം മാത്രമാണ്. ജസ്റ്റിസ്‌ ലോയയുടെ മരണം സ്വാഭാവികമാണെന്ന് എട്ടും പൊട്ടും തിരിയാത്ത മകന്‍ പറഞ്ഞു ഉള്‍വലിയുമ്പോള്‍ കുടുംബം എപ്പോഴും ഭീതിയുടെ നിഴലില്‍ ആണെന്ന് ഊഹിക്കേണ്ടി വരുന്നു. 

ആലുവയില്‍ വന്‍മോഷണം- വീട് കുത്തിത്തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

വീട് കുത്തിത്തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു






ആലുവ. ആളില്ലാതിരുന്ന വീട് കുത്തിതുറന്നു കല്യാണ ആവശ്യത്തിനു വെച്ചിരുന്ന 100 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കള്ളന്‍ കവര്‍ന്നു. ആലുവ പടിഞ്ഞാറെപറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം. കൊച്ചിയും ആലുവയും  കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ മോഷണങ്ങള്‍  കൊണ്ട്പോലീസ് പൊറുതി മുട്ടിയിരിക്കുമ്പോഴാണ് ഈ വലിയ മോഷണം കുടി ഉണ്ടായിരിക്കുന്നത്. വീട് കുത്തിതുറക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്

ഇയാന്‍ ഹുമിന്റെ കാലില്‍ ഗോള്‍ വിളഞ്ഞപ്പോള്‍ കേരള ബ്ലാസ്റെര്സ് മിന്നി


മുംബൈ. മധുരപ്രതികാരമായി മുംബൈയിലെ കേരള ബ്ലാസ്റെര്സിന്റെ വിജയം. 24 അം മിനിറ്റില്‍ ഇയാന്‍ ഹും നേടിയ ഗോള്‍ മഞ്ഞപ്പടയെ വിജയത്തിലെത്തിക്കാന്‍ പര്യാപ്തമായിരുന്നു. കൊച്ചിയില്‍ വെച്ചു സമനില പിടിച്ച മുംബൈക്ക് ഒന്നാംതരം തിരിച്ചടി ആണ് അവരുടെ തന്നെ ഹോം ഗ്രൗണ്ടില്‍ വെച്ചു തന്നെ കേരളത്തിന്റെ ടീം ഗോള്‍ വല ഭേദിച്ച് നല്‍കിയത്. 
സെക്കണ്ട് ഹാഫില്‍ മുംബൈ ഗോള്‍ മടക്കാന്‍ ആകുന്ന പയറ്റിയെങ്കിലും കേരളത്തിന്റെ ചുണക്കുട്ടികള്‍ തീര്‍ത്ത മതിലിനു മുന്‍പില്‍ ഫലമുണ്ടായില്ല. 
മുംബൈക്കായി എമാനയുടെ ഗോള്‍ വല ചലിപ്പിച്ജെങ്കിലും നിര്‍ഭാഗ്യവും അവരുടെ കൂടെ ആയിരുന്നു. റഫറി ഓഫ്‌ സൈഡ് വിസില്‍ മുഴക്കി കേരളത്തിന്റെ വിജയകൊടിക്ക് അരങ്ങോരുക്കി.

വിദേശകാര്യ ലേഖകന്‍

ന്യൂഡല്‍ഹി. കീഴ്വഴക്കം മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍നേതാന്യാഹുവിനെ സ്വീകരിക്കാന്‍ നേരിട്ട് വിമാനതാവളത്തില്‍ എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ആറു ദിവസത്തെ സന്ദര്‍ശനത്തില്‍ പ്രധാനപ്പെട്ട വളരെയധികം കാര്യങ്ങളില്‍
ധാരണയാകുമെന്നു കരുതുന്നു. ഇന്ത്യയുടെ പലസ്തീനോടുള്ള സമീപനത്തില്‍ കാലങ്ങളായി തുടര്‍ന്ന് വന്ന സമീപനത്തില്‍ കാതലായ മാറ്റത്തിനു ബിജെപി ശ്രമിക്കുമോ നയതന്ത്ര വൃത്തങ്ങള്‍ ഉറ്റുനോക്കുന്നു. പലസ്തീനിലെ ഇസ്രയേല്‍ എംബസി പ്രഖ്യാപനതിനെതിരായി ഇന്ത്യ നിലപാട്സ്വീകരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല ഇന്നു ഇസ്രയേല്‍ പ്രതികരിച്ചത്  ഇന്ത്യയുടെ ബന്ധം വളരെ വളരെ പ്രധാനപെട്ടതനെന്നതിന്റെ സൂചനയാണ്. ഇസ്രയേലിന്റെ ആയുധവ്യപാരതിന്റെ മുഖ്യ വിപണകേന്ദ്രങ്ങളിലോന്നാണ് ഇന്ത്യന്‍ മാര്‍ക്കറ്റ്‌. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചാര സ്ഥാപനങ്ങളില്‍ ഒന്നാണ് മൊസാദ് . വാജ്‌പേയി സര്കരിന്റെ കാലത്ത് കണ്ടഹാറിലേക്ക് വിമാനം തട്ടിക്കൊണ്ടു പോയപ്പോള്‍ ഇസ്രയേല്‍ ചാരസ്ഥാപനമായ മോസദിന്റെ സേവനം ലഭ്യമാക്കിയിരുന്നു.

Cricket- Under 19

തകർപ്പൻ ജയത്തോടെ തുടക്കം

 മാർഗട്ടിയുടെയും മാവിയുടെയും മികച്ച ബൗളിംഗ് പ്രകടനത്തിൽ കരുത്തരായ ഓസ്ട്രേലിയക്കെതിരെ u-19 ലോകകപ്പിൽ ഇന്ത്യക്കു 100 റൺസിന്റെ മികച്ച വിജയതുടക്കം. ഇരുവരും 3മൂന്നു വീതം വിക്കറ്റുകൾ നേടി. നേരത്തെ ഓപ്പണേഴ്സിന്റെ ഉജ്വല അർദ്ധ സെഞ്ചുറികളുടെ പിൻബലത്തിൽ ഇന്ത്യ 328 റൺസ് നേടിയിരുന്നു. ഒന്നാം വിക്കറ്റിൽ 180 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്. സ്കോർ ഇന്ത്യ 328-7(50) ഓസ്ട്രേലിയ 228-10(42.5)

Saturday, 13 January 2018

അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം

അണ്ടര്‍-19 ലോകകപ്പിൽ ടീം ഇന്ത്യ




സോജന്‍ മാത്യു

മൌണ്ട് മോങ്ഗ്നുയി: ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യക്കു കൂറ്റൻ സ്കോർ. നിശ്ചിത 50ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 328 റൺസെടുത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കു സ്വപ്ന തുല്യമായ തുടക്കമാണ് കിട്ടിയത്. ഇരുവരും ചേർന്ന് 180 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണറുമാരായ ഷ്വ 94ഉം മൻജോത് 86ഉം റൺസ് നേടി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്ട്രേലിയ 30 ഓവറിൽ മൂന്നു വിക്കറ്റിന് 145 റൺസ് നേടിയിട്ടുണ്ട്.

പാസ്പോര്‍ട്ടില്‍ നിറം മാറ്റം -ബിജെപി യുടെ നിലപാട് പാവങ്ങളെ രണ്ടാംതരമാക്കും

ന്യൂഡല്‍ഹി. പാസ്പോര്‍ട്ടില്‍ രണ്ടു തരം നിറം ഉപയോഗിക്കുന്നത് പൌരന്മാരില്‍ വേര്‍തിരിവ് സൃഷ്ടിക്കുമെന്ന കടുത്ത വിയോജിപ്പുമായി കൊണ്ഗ്രെസ്സ് ആദ്യക്ഷന്‍. വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് എമിഗ്രഷന്‍ അവിശ്യമുള്ളവര്‍ക്ക് ഓറഞ്ച് നിറം നല്‍കുന്നത് മൂലം പാവങ്ങളുടെ പാസ്പോര്‍ട്ട്‌ രണ്ടാം കിട ആണെന്ന പ്രതീതി സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കു. ബിജെപിയുടെ പക്ഷപാതിത്വ നിലപാടാണ്‌ ഇതില്‍ നിന്നും വെളിവായിരിക്കുന്നത് എന്നും രാഹുല്‍ ആരോപിച്ചു. 

എതിർപ്പുകൾ തിരമാലയായി.. ഓറഞ്ച് പാസ്പോർട്ട് തീരുമാനം പിൻവലിച്ചു

' ന്യൂഡൽഹി.എമിഗ്രേഷൻ  പരിശോധന ആവശ്യമുള്ളവർക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോർട്ട് കൊടുക്കുവാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പിൻവല...